ad
Deshabhimani

കർഷക സംഘം ജില്ലാ സമ്മേളനം

പ്രതിനിധി സമ്മേളനത്തിന് ഉജ്വല തുടക്കം

കർഷക സംഘം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡന്റ്‌ ബിജു കെ മാത്യൂ പതാക ഉയർത്തുന്നു
avatar
സ്വന്തം ലേഖകൻ

Published on Jul 31, 2026, 01:24 AM | 2 min read

കെ വി രാമകൃഷ്‌ണൻ നഗർ (പത്തനാപുരം ന്യൂ മംഗല്യ ഓഡിറ്റോറിയം)

കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ,- ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടത്തിന്‌ ആഹ്വാനം നൽകി കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. ധീരമായ കർഷക കർഷകത്തൊഴിലാളി സമരങ്ങളുടെയും ത്യാഗങ്ങളുടെയും ചരിത്രഭൂമിയായ പത്തനാപുരത്തെ സമ്മേളന നഗറിൽ രാവിലെ ജില്ലാ പ്രസിഡന്റ്‌ ബിജു കെ മാത്യു പതാക ഉയർത്തി. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം സമ്മേളന നടപടികൾ ആരംഭിച്ചു. വിവിധ ഏരിയകളിൽനിന്ന് തെരഞ്ഞെടുത്ത 480 പ്രതിനിധികൾ പങ്കെടുക്കുന്നു. പ്രതിനിധിസമ്മേളനം എഐകെഎസ്‌ കേന്ദ്ര എക്സിക്യൂട്ടീവ്അംഗം എം പ്രകാശൻ ഉദ്ഘാടനംചെയ്തു. ബിജു കെ മാത്യു താൽക്കാലികാധ്യക്ഷനായി. എഐകെഎസ്‌ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കെ എൻ ബാലഗോപാൽ, കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ എന്നിവർ ജില്ലയിലെ മികച്ച കർഷകരെ ആദരിച്ചു. സ്വാഗതസംഘം ചെയർമാൻ എച്ച് നജീബ് മുഹമ്മദ് സ്വാഗതം പറഞ്ഞു. വി എസ് സതീഷ് രക്തസാക്ഷി പ്രമേയവും എം കെ ശ്രീകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ, എസ് ജയമോഹൻ, എഐകെഎസ്‌ അഖിലേന്ത്യ വൈസ് പ്രസിഡന്റ് എസ് കെ പ്രീജ, കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോർജ് മാത്യു, സംസ്ഥാന വൈസ് പ്രസിഡന്റ് വത്സല, പത്മകുമാർ, ആക്ടിങ് സെക്രട്ടറി എസ് സത്യൻ, ട്രഷറർ വി കെ അനിരുദ്ധൻ, സംസ്ഥാന എക്‌സിക്യൂട്ടീവ്‌അംഗം എൻ എസ്‌ പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി സി ബാൾഡുവിൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ബിജു കെ മാത്യു, കെ രാജഗോപാലൻനായർ, പ്രൊഫ. ശിവദാസൻപിള്ള, ഹസീന മനാഫ്‌, എസ്‌ സത്യൻ എന്നിവരാണ്‌ പ്രസീഡിയം. കമ്മിറ്റികൾ: പ്രമേയം– എം കെ ശ്രീകുമാർ (കൺവീനർ), ആർ ഗീത, ജോൺ ഫിലിപ്പ്‌, സജീവൻ, വിഎസ്‌ ഗിരീഷ്‌. ക്രഡൻഷ്യൽ– ആർ ബിജു(കൺവീനർ), പി കെ ജയപ്രകാശ്‌, വി പ്രസന്നകുമാർ, ആർ മധു, രാജു ഡഗ്ലസ്‌, സിന്ധു സുഭാഷ്‌. മിനിറ്റ്‌സ്‌– എംഎസ്‌ മധുകുമാർ (കൺവീനർ), ആർ അമ്പിളിക്കുട്ടൻ, ആർ വിജയൻ, ന‍ൗഷാദ്‌. വെള്ളിയാഴ്‌ച രാവിലെ പൊതുചർച്ച ആരംഭിക്കും. ഉച്ചയ്ക്കുശേഷം മറുപടിയും തുടർന്ന് പ്രമേയാവതരണവും. തുടർന്ന് ഭാരവാഹികളുടെയും ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും സംസ്ഥാന സമ്മേള പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ്. സമാപന ദിനമായ ശനിയാഴ്‌ച വൈകിട്ട് നഗരത്തെ ചുവപ്പണിയിച്ച്‌ ആയിരങ്ങൾ പങ്കെടുക്കുന്ന കർഷക റാലി നടക്കും. പൊതുസമ്മേളനം അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഡോ. വിജൂകൃഷ്ണൻ ഉദ്ഘാടനംചെയ്യും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home