കല്ലട ജലസേചന പദ്ധതി ദീർഘിപ്പിക്കണം

കുണ്ടറ
കല്ലട ജലസേചന പദ്ധതി ദീർഘിപ്പിക്കണമെന്ന് കേരള കർഷകസംഘം കുണ്ടറ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പുനക്കന്നൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം എം കെ ശ്രീകുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എസ് സത്യൻ സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി വി പ്രസന്നകുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് സി സോമൻപിള്ള അധ്യക്ഷനായി. മികച്ച കർഷകരെ മുൻമന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ ആദരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് എൽ സജികുമാർ, ഏരിയ സെക്രട്ടറി ആർ സുരേഷ് ബാബു, സംഘം ജില്ലാ പ്രസിഡന്റ് ബിജു കെ മാത്യു, സംസ്ഥാന എക്സിക്യൂട്ടീവ് ജോൺ ഫിലിപ്പ്, ജില്ലാ കമ്മിറ്റി അംഗം കെ പി രഞ്ജിനി, മുരളി കൃഷ്ണൻ, ബി ശുചീന്ദ്രൻ, എസ് മണികണ്ഠൻപിള്ള, ബി ബി പ്രണാം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി സോമൻപിള്ള (പ്രസിഡന്റ്), വി പ്രസന്നകുമാർ (സെക്രട്ടറി), എസ് മണികണ്ഠൻ പിള്ള (ട്രഷറർ).










0 comments