കാലടിയിലെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം
തെരുവിൽ നാടകത്തിന്റെ തീ പടർത്തി കലാകേന്ദ്രം

പ്രകാശ് കലാകേന്ദ്രം ബാലവേദി കൂട്ടുകാർ അവതരിപ്പിച്ച തെരുവു നാടകത്തിൽനിന്ന്
അഞ്ചാലുംമൂട്
കാലടിയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരുവിൽ പ്രതിഷേധ നാടകജ്വാല ഉയർത്തി പ്രകാശ് കലാകേന്ദ്രം. വിദ്യാർഥികളുടെ സസ്‌പെൻഷന് കാരണമായ 'ലൈറ്റ് മരിച്ചേ..'എന്ന നാടകം തെരുവിൽ പുനരവതരിപ്പിച്ചാണ് കലാകേന്ദ്രം സമരക്കാരോട് ഐക്യപ്പെട്ടത്. അഞ്ചാലുംമൂട് ജങ്‌ഷനിൽ നടത്തിയ പ്രതിഷേധം സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. നാടകം കളിച്ചു എന്ന കുറ്റംചുമത്തി 16 വിദ്യാർഥികളെ കോളേജിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും പരീക്ഷ എഴുതുന്നത് വിലക്കുകയും ചെയ്ത അനീതിക്കെതിരെ പ്രകാശ് കലാകേന്ദ്രം തെളിക്കുന്ന നാടകത്തിന്റെ തീജ്വാല കേരളത്തിന്റെ തെരുവുകളിലാകെ ആളിക്കത്തുമെന്ന് മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. കൗൺസിലർ ആർ മഹേഷ്, എ അമാൻ എന്നിവർ സംസാരിച്ചു. അമാസ് എസ് ശേഖർ, മഹേഷ്‌മോഹൻ,യു അനീഷ്യ എന്നിവർ നേതൃത്വം നൽകി. കലാകേന്ദ്രം ബാലവേദി കൂട്ടുകാരാണ് നാടകം അവതരിപ്പിച്ചത്.









0 comments