എസ് ജയമോഹന് ഉജ്വല വരവേൽപ്പ്
കൈവിടില്ല, ജീവിതത്തിന് വെളിച്ചമേകിയവരെ

അഖിൽ സദാശിവൻ
Published on Mar 29, 2026, 01:45 AM | 2 min read
കൊല്ലം
രാത്രി വൈകി കൊല്ലം എസ് ജയമോഹനെ സ്വീകരിക്കാനായി നിൽക്കുമ്പോഴും തീരദേശത്തു തലയുയർത്തി നിൽക്കുന്ന തനിമ, നീലിമ, കുളിർമ ഫ്ലാറ്റുകളിലെ ജനങ്ങളുടെ മുഖത്ത് (ക്യുഎസ്എസ് കോളനി) മായാത്ത ചിരിയും ആശ്വാസവും. പത്തുവർഷം മുന്പ് ഒറ്റമുറി വീട്ടിലെ പിരിമുറുക്കം മാത്രമായിരുന്നുവെന്ന് ഫ്ലാറ്റിലെ താമസക്കാരി മോളി പറഞ്ഞു. ഒറ്റമുറിയിൽ വസ്ത്രം മാറുന്നതിനു പോലും സൗകര്യങ്ങൾ കുറവായിരുന്നു. 37 വർഷം പഴക്കമുള്ള കെട്ടിടം എപ്പോൾ നിലംപൊത്തും എന്ന ആശങ്കയിലായിരുന്നു. ആശങ്കകൾ അകറ്റിയത് 2016ൽ ഒന്നാം പിണറായി സർക്കാരാണ്. 20കോടി ചെലവിട്ട് 179കുടുംബങ്ങൾക്ക് ഫ്ലാറ്റ് നൽകിയത്. ഞങ്ങളെ ചേർത്തുനിർത്തിയ സർക്കാരാണ്. മൂന്നാം തവണയും എൽഡിഎഫ് വരണമെന്ന് ബിന്ദു, ജോളി, വിമല എന്നിവർ ഒരേ സ്വരത്തിൽ പറഞ്ഞു. തങ്ങളുടെ ജീവിതം മാറ്റിത്തന്നതിനുള്ള നന്ദി സൂചകമായി തൊപ്പിയും പങ്കായവും നൽകിയാണ് ക്യുഎസ്എസ് കോളനിയിലെ സ്വീകരണം. ഒപ്പം കാതടപ്പിക്കുന്ന കരിമരുന്നു പ്രയോഗവും ആകാശക്കാഴ്‌ചയും. പള്ളിത്തോട്ടം, ഇ എം എസ് ജങ്‌ഷൻ, ജോനകപ്പുറം, എ കെ ജി വായനശാല, വാടി, തങ്കശ്ശേരി എന്നിവിടങ്ങളിൽ വൻ ജനപങ്കാളിതത്തോടെയുള്ള സ്വീകരണമാണ് ലഭിച്ചത്. വിവിധ കേന്ദ്രങ്ങളിൽ ചെണ്ടമേളത്തിന്റെയും പുഷ്പ വൃഷ്ടിയുടെയും ബൈക്ക് റാലിയുടെയും അകമ്പടിയോടെയാണ് എസ് ജയമോഹനെ വരവേറ്റത്. ഹൈസ്‌കൂൾ ജങ്‌ഷനിലെ പൂന്തലിലെ പി കൃഷ്ണപിള്ള സ്മാരകത്തിനു സമീപത്തായിരുന്നു സ്വീകരണ പരിപാടി ആരംഭിച്ചത്. സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ ഉദ്ഘാടനംചെയ്തു. അഡ്വ. വിനീത വിൻസെന്റ് അധ്യക്ഷയായി. വായനശാല, കല്ലുകടവ്, കോട്ടമുക്ക്, കയ്യാലക്കെട്ട്, നാണി മെമ്മോറിയൽ, തേവള്ളി മാർക്കറ്റ്, റേഷൻകട മുക്ക്, കച്ചേരികുളം, അമ്മച്ചിവീട്, താമരത്തോട്ടം, അഞ്ചുകല്ലുംമൂട്, കാവൽ, ആൽത്തറമൂട്, ലക്ഷ്മിനട, സൂചിക്കാരൻ മുക്ക്, എച്ച് ആൻഡ് സി, കല്ലേലി വയൽ പുരയിടം, പഴയപള്ളി പുരയിടം, തോപ്പിൽ പുരയിടം, ഹാർബർ ഗേറ്റ് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം തങ്കശ്ശേരി ബൊണാവിസ്റ്റയിൽ സമാപിച്ചു. വായനശാല ജങ്‌ഷനിൽ ഇടതു സർക്കാർ വീണ്ടും വരണമെന്ന് കോട്ടയ്ക്കകം വാർഡിലെ എഴുപത്തഞ്ചുകാരി വിമല പറഞ്ഞു. പൂന്തലിൽനിന്ന് കല്ലുപാലം വരെ കാൽനടയായിരുന്നു സ്വീകരണ സ്ഥലത്തേക്ക് എത്തിയത്. എൽഡിഎഫ് നേതാക്കളായ എസ് സുദേവൻ, കെ വരദരാജൻ, കെ രാജഗോപാൽ, വി കെ അനിരുദ്ധൻ, തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എ എം ഇക്ബാൽ, പ്രസിഡന്റ് ആർ രാജീവ്, എച്ച് ബേസിൽ ലാൽ, ആനന്ദൻ, പി കെ സുധീർ, അഡ്വ. എ കെ സവാദ്, ബി ജയന്തി, ജെ ബിജു, ഡി സാബു, എ ഇക്ബാൽകുട്ടി, തടത്തിവിള രാധാകൃഷ്ണൻ, ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.









0 comments