ad
Deshabhimani

ഏഴിടത്ത്‌ പൂർത്തിയായി

നാലു മണ്ഡലം ജാഥകൾ 
ഇന്നു സമാപിക്കും

അരിപ്പ ഭൂസമര പ്രതിനിധികൾ ജാഥാ ക്യാപ്റ്റൻ പി എസ് സുപാൽ എംഎൽഎയെ  സ്വീകരിക്കുന്നു
avatar
സ്വന്തം ലേഖകൻ​

Published on Feb 08, 2026, 01:35 AM | 1 min read

കൊല്ലം

നവകേരളക്കുതിപ്പുമായി യാത്ര തുടരുന്ന നാല്‌ മണ്ഡലം ജാഥകളുടെ പര്യടനം ഞായറാഴ്‌ച സമാപിക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഉജ്വല സ്വീകരണങ്ങളേറ്റുവാങ്ങി ഏഴു മണ്ഡലങ്ങളിൽ ജാഥ സമാപിച്ചു. കൊല്ലം, കുണ്ടറ, കുന്നത്തൂർ, പത്തനാപുരം കഴിഞ്ഞ ദിവസങ്ങളിലും പുനലൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര ജാഥകൾ ശനിയാഴ്ചയുമാണ്‌ സമാപിച്ചത്‌. ചടയമംഗലം, ഇരവിപുരം, ചാത്തന്നൂർ, ചവറ ജാഥകളാണ്‌ ഞായറാഴ്‌ച സമാപിക്കുക. എൽഡിഎഫ്‌ സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ അക്കമിട്ട്‌ നിരത്തിയാണ്‌ മണ്ഡലം ജാഥകളുടെ പ്രയാണം. മന്ത്രി കെ എൻ ബാലഗോപാൽ നയിച്ച കൊട്ടാരക്കര ജാഥ ഓടനാവട്ടത്തും എൽഡിഎഫ്‌ ജില്ലാ കൺവീനർ പി എസ് സുപാൽ എംഎൽഎ ക്യാപ്റ്റനായ പുനലൂർ ജാഥ ആയൂരിൽ സമാപിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം എസ് താര ക്യാപ്റ്റനായ കരുനാഗപ്പള്ളി ജാഥ വള്ളിക്കാവിൽ സമാപിച്ചു. മന്ത്രി ജെ ചിഞ്ചുറാണി നയിച്ച ചടയമംഗലം ജാഥ ഞായറാഴ്ച വൈകിട്ട്‌ ആറിന്‌ ചടയമംഗലത്ത്‌ സമാപിക്കും. എം നൗഷാദ് എംഎൽഎ നയിക്കുന്ന ഇരവിപുരം ജാഥ ഞായറാഴ്ച വൈകിട്ട്‌ രണ്ടാംകുറ്റിയിലും സുജിത്‌ വിജയൻപിള്ള എംഎൽഎ നയിക്കുന്ന ചവറ ജാഥ വടക്കുംതല കൊല്ലക നഗറിനുസമീപവും സമാപിക്കും. ജി എസ്‌ ജയലാൽ എംഎൽഎ ക്യാപ്‌റ്റനായ ചാത്തന്നൂർ ജാഥ പൂയപ്പള്ളിയിലും സമാപിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home