Deshabhimani

നെടുംപറമ്പിൽ നിക്ഷേപത്തട്ടിപ്പ്:
5പേർക്കെതിരെ കേസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2026, 12:38 AM | 1 min read

കടയ്ക്കൽ

കടയ്ക്കലിൽ സ്വകാര്യ പണമിടപാട് സ്ഥാപനം മൂന്ന് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയതായി പരാതി. ഉടമകൾക്കും ജീവനക്കാരനുമെതിരെ കടയ്ക്കൽ പൊലീസ് കേസെടുത്തു. കടയ്ക്കൽ മെയിൻ റോഡിൽ പ്രവർത്തിച്ചിരുന്ന നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. ഉടമകളായ തിരുവല്ല സ്വദേശി എൻ എം രാജു (രാജു ജോർജ്), ഭാര്യ ഗ്രേസ് ജോർജ്, മക്കളായ അലൻ ജോർജ്,അൻസൻ ജോർജ്, കടയ്ക്കൽ ബ്രാഞ്ച് മാനേജർ തുമ്പോട് സ്വദേശി എൻ ശ്രീകുമാർ എന്നിവർക്കെതിരെയാണ് കടയ്ക്കൽ പൊലീസ് കേസെടുത്തത്. കേരളത്തിലാകെ 150 ശാഖകളുണ്ടായിരുന്ന എൻസിഎസ്. രണ്ടുവർഷം മുമ്പാണ് നിക്ഷേപകർക്ക് പണം തിരിച്ചുനൽകാതെയായത്.100 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമാണോ തട്ടിപ്പെന്ന്‌ അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് ഇഡി റെയ്ഡും നടന്നു. പണം മടക്കി നൽകുമെന്ന ഉടമയുടെ വാക്കിൽ വിശ്വസിച്ച് ഇരുന്നവരാണ് ഇപ്പോൾ പരാതികളുമായി രംഗത്ത് വന്നത്. കടയ്ക്കൽ ശാഖയിൽ തട്ടിപ്പിന് ഇരയായ 14പേരാണ് പൊലീസിൽ പരാതി നൽകിയത്. 10ലക്ഷം മുതൽ 50ലക്ഷം രൂപ വരെ നിക്ഷേപം നടത്തിയവരുണ്ട്. ഒന്നരവർഷം മുന്പ്‌ കടയ്ക്കൽ ശാഖ പൂട്ടിയിരുന്നു. ശാഖാ മാനേജർ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ്‌ കടയ്ക്കൽ മേഖലയിൽ പലരിൽ നിന്നായി വലിയ പലിശ വാഗ്ദാനം ചെയ്‌ത്‌ ഡിപ്പോസിറ്റ് സ്വീകരിച്ചത്. പലരും മറ്റ് ബാങ്കുകളിൽ സ്ഥിരനിക്ഷേപമായിട്ടിരുന്ന പണം എടുത്ത് നെടുംപറമ്പിലിൽ നിക്ഷേപിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

SFI.jpg

05

print edition കാലടിയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ; രാജ്യവ്യാപക പ്രതിഷേധത്തിന്‌ എസ്‌എഫ്‌ഐ
Kalady Sree Sankaracharya University of Sanskrit

06

print edition വിദ്യാർഥികളോടുള്ള പ്രതികാര നടപടി; വിസി നിഷേധിച്ചത്‌ തടവുകാർക്കു പോലും കിട്ടുന്ന നീതി
deshabhimani section

Recommended

Deshabhimani
Home