ad
Deshabhimani

ഓയിൽ പാം എസ്‌റ്റേറ്റിൽ വീണ്ടും കാട്ടുപോത്തുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2026, 12:55 AM | 1 min read

​കടയ്ക്കൽ

ഓയിൽപാം ചിതറ എസ്റ്റേറ്റിൽ വീണ്ടും കാട്ടുപോത്തിന്റെ സാന്നിധ്യം. ആറ്‌ കാട്ടുപോത്തുകളെയാണ് ചിതറ എസ്റ്റേറ്റ് ഓഫീസിനു സമീപം തൊഴിലാളികൾ കഴിഞ്ഞദിവസം കണ്ടത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. വനഭാഗത്തോട് ചേർന്നാണ് ഓയിൽ പാം എസ്റ്റേറ്റ്. ഇവിടെ നൂറുകണക്കിന് തൊഴിലാളികൾ ജോലി നോക്കുന്നുണ്ട്. കാട്ടുപോത്തുകളെ എസ്റ്റേറ്റിനുള്ളിൽ വീണ്ടും കണ്ടെത്തിയതോടെ തൊഴിലാളികൾ ആശങ്കയിലാണ്. ഭയരഹിതമായും സുരക്ഷിതമായും തൊഴിൽ ചെയ്യാനുള്ള സാഹചര്യമൊരുക്കാൻ മാനേജ്‌മെന്റും വനം വകുപ്പും നടപടി സ്വീകരിക്കണമെന്ന് സിഐടിയു ചിതറ എസ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ്‌ ജി ദിനേശ് കുമാറും സെക്രട്ടറി ശ്യാംകുമാറും ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home