Deshabhimani

നേതാക്കളെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധം

അനിശ്ചിതകാല ധർണ അഞ്ചാം ദിവസത്തിലേക്ക്‌

 കെഎസ്‌ഇബി കൊല്ലം സർക്കിൾ ഓഫീസിൽ ഇഇഎഫ്‌ഐ നടത്തുന്ന അനിശ്ചിതകാല ധർണ നാലാംദിവസം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എസ് ആർ അരുൺബാബു ഉദ്‌ഘാടനംചെയ്യുന്നു

കെഎസ്‌ഇബി കൊല്ലം സർക്കിൾ ഓഫീസിൽ ഇഇഎഫ്‌ഐ നടത്തുന്ന അനിശ്ചിതകാല ധർണ നാലാംദിവസം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എസ് ആർ അരുൺബാബു ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 10, 2026, 12:13 AM | 1 min read

കൊല്ലം

കെഎസ്‌ഇബി വർക്കേഴ്സ് അസോസിയേഷൻ നേതാക്കളെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച്‌ ഇഇഎഫ്‌ഐ നേതൃത്വത്തിൽ കൊല്ലം സർക്കിൾ ഓഫീസിൽ നടത്തുന്ന ധർണ നാലുദിവസം പിന്നിട്ടു. വെള്ളിയാഴ്‌ച സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എസ് ആർ അരുൺബാബു ഉദ്‌ഘാടനംചെയ്തു. അസോസിയേഷൻ കുണ്ടറ ഡിവിഷൻ സെക്രട്ടറി വി എസ്‌ അഭിലാഷ് അധ്യക്ഷനായി. അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് എസ് ഹരിലാൽ, അസിസ്റ്റന്റ്‌ സെക്രട്ടറി ദീപ കെ രാജൻ, ഡിആർഇയു സെക്രട്ടറി രാജേഷ്, കെഎസ്‌എഫ്‌ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ റാബി, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ഷാഹിമോൾ, വാട്ടർ അതോറിറ്റി എംപ്ലോയീസ്‌ യൂണിയൻ ജില്ലാ പ്രസിഡന്റ് സുനിൽകുമാർ, വി അനിൽകുമാർ, അനി ഉമ്മൻ മാത്യു, ബി അനിൽകുമാർ, ഷഫീക്, എൽ സന്തോഷ്‌, കെഎസ്‌ഇബിസിഡബ്ല്യൂഎ കരുനാഗപ്പള്ളി ഡിവിഷൻ പ്രസിഡന്റ്‌ സുനിൽകുമാർ, ഗിരിജകുമാരി, എസ്‌ ശ്രീജ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home