പ്രഭാതഭക്ഷണ പരിപാടിയുടെ ഉദ്ഘാടനം

ശാസ്താംകോട്ട പഞ്ചായത്തിന്റെ സ്കൂൾ പ്രഭാതഭക്ഷണ പരിപാടി സ്ഥിരംസമിതി അധ്യക്ഷൻ വി ജി ഭാർഗവൻപിള്ള ഉദ്ഘാടനംചെയ്യുന്നു
ശാസ്താംകോട്ട
ശാസ്താംകോട്ട പഞ്ചായത്തിന്റെ സ്കൂൾ പ്രഭാതഭക്ഷണ പരിപാടി മുതുപിലാക്കാട് ഗവ. എൽവിഎൽപി സ്കൂളിൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി ജി ഭാർഗവൻപിള്ള ഉദ്ഘാടനംചെയ്തു. എസ്എംസി ചെയർമാൻ അജയഘോഷ് അധ്യക്ഷനായി. പഞ്ചായത്ത് അംഗം നൂറുദീൻകുട്ടി, പ്രധാനാധ്യാപിക സരസ്വതിയമ്മ എസ് ദിലീപ്കുമാർ, രഞ്ജുകൃഷ്ണകുമാർ, കെ സരസ്വതിയമ്മ, ജലജ എന്നിവർ സംസാരിച്ചു









0 comments