ശബരിമല നട തുറന്നു; ശ്രീചിത്തിര ആട്ട തിരുനാൾ നാളെ

പത്തനംതിട്ട: ശ്രീചിത്തിര ആട്ട തിരുനാളമായി ബന്ധപ്പെട്ട പൂജകൾക്കായി ശബരിമല നട തുറന്നു. നാളെ (നവംബർ 7) ആണ് ശബരിമലയിൽ ശ്രീചിത്തിര ആട്ട തിരുനാൾ. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്Oര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ. ഡി നട തുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.
ശ്രീ ചിത്തിര ആട്ട തിരുനാൾ ദിനത്തിൽ രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുക.വൈകിട്ട് ദീപാരാധനയ്ക്കുശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. ശ്രീചിത്തിര ആട്ട തിരുനാളുമായി ബന്ധപ്പെട്ട പൂജകൾ പൂർത്തിയാക്കി നവംബർ 7 രാത്രി 10 മണിക്ക് നട അടയ്ക്കും.








0 comments