Deshabhimani

വൈറ്റ് ഹൗസിന് സമീപം കൈകൊണ്ട് തോക്ക് ചൂണ്ടുന്ന പോലെ ആം​ഗ്യം കാണിച്ചു; യുവാവ് അറസ്റ്റിൽ

white house.jpg
വെബ് ഡെസ്ക്

Published on Nov 06, 2026, 07:05 PM | 1 min read

വാഷിംഗ്ടൺ ഡിസി: വൈറ്റ് ഹൗസിന് സമീപത്തുവെച്ച് നാഷണൽ ഗാർഡ് അംഗത്തിന് നേരെ കൈവിരലുകൾ കൊണ്ട് തോക്കിന്റെ മാതൃകയുണ്ടാക്കി വെടിവെക്കുന്നതുപോലെ കാണിച്ച 28കാരൻ അറസ്റ്റിൽ. വില്യം ജോനാഥൻ ക്ലർക്ക് എന്നയാളാണ് സംഭവത്തിൽ പിടിയിലായത്.


ഒരു കയ്യിൽ മൊബൈൽ ഫോൺ പിടിച്ചുകൊണ്ട് മറു കയ്യിലെ വിരലുകൾ തോക്കിന്റെ ആകൃതിയിലാക്കി നാഷണൽ ഗാർഡ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാനിലേക്ക് വെടിവെക്കുന്നതായി അഭിനയിക്കുകയായിരുന്നു.


പെട്ടെന്നുതന്നെ അവർ ക്ലർക്കിനെ തടഞ്ഞുവെക്കുകയും തുടർന്ന് ഡിസി പൊലീസിനെ വിവരമറിയിച്ച് കൈമാറുകയുമായിരുന്നു. ഭീഷണിപ്പെടുത്തൽ, പൊലീസ് ഉദ്യോഗസ്ഥന് നേരെയുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.


ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ ക്ലർക്ക് കുറ്റം നിഷേധിച്ചു. തുടർന്ന് സ്വന്തം ജാമ്യത്തിൽഇയാളെ കോടതി താൽക്കാലികമായി മോചിപ്പിച്ചു. കുറ്റം തെളിയിക്കപ്പെട്ടാൽ 180 ദിവസം വരെ തടവോ 1,000 ഡോളർ പിഴയോ ലഭിക്കാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home