Deshabhimani

ഹോട്ടൽ ജനലിലൂടെ ഏഴാം നിലയിൽ നിന്ന് വീണ് 26കാരി മരിച്ചു; സിസിടിവി ദൃശ്യം പുറത്ത്

women
വെബ് ഡെസ്ക്

Published on Nov 06, 2026, 07:28 PM | 1 min read

റിയോ ഡി ജനീറോ: ജനലിന്റെ അലുമിനിയം ഫ്രെയിം തകർന്ന് ഏഴാം നിലയിൽ നിന്ന് താഴേക്ക് വീണ് 26-കാരിയായ യുവതി മരിച്ചു. വടക്കുകിഴക്കൻ ബ്രസീലിലെ മാരൻഹോ സംസ്ഥാന തലസ്ഥാനമായ സാവോ ലൂയിസിലെ 'റിയോ പോട്ടി' ഹോട്ടലിലാണ് സംഭവം. രണ്ടുകുട്ടികളുടെ അമ്മയായ റെനാറ്റ റെബേക്ക നെഗ്രാവോ സൽദാന ഡോസ് സന്റോസ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്.


ഹോട്ടൽ കോറിഡോറിലെ ജനലിന്റെ അരികിലിരുന്ന് അലുമിനിയം ഫ്രെയിമിലേക്ക് ചാരി നിന്നപ്പോൾ ഫ്രെയിം പെട്ടെന്ന് ഇളകി വീഴുകയായിരുന്നു.

മുറിയുടെ താക്കോൽ തിരയുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യുവതി താഴേക്ക് വീണതിന് പിന്നാലെ കൂടെയുണ്ടായിരുന്നയാൾ വിറങ്ങലിച്ച് നിൽക്കുന്നതും ജീവനക്കാരൻ ഓടിയെത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.


ഹോട്ടൽ പ്രവേശന കവാടത്തിലെ മേൽക്കൂരയിലേക്ക് വീണ യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇത് ഒരു ദുരൂഹതകളില്ലാത്ത അപകടവീഴ്ചയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് മേധാവി ജോർജ്ജ് മാർക്വെസ് അറിയിച്ചു. യുവതിയെ തള്ളിയിട്ടതിന്റെയോ മർദിച്ചതിന്റെയോ ലക്ഷണങ്ങളില്ല. പോക്കർ ടൂർണമെന്റിൽ പങ്കെടുക്കാനാണ് ഇവർ ഒക്ടോബർ 28ന് ഇവിടെയെത്തിയത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home