Deshabhimani

മുരശ്‌ ചുഴലിക്കാറ്റ്; 3 മൃതദേഹംകൂടി കണ്ടെത്തി

Murasu.jpg
വെബ് ഡെസ്ക്

Published on Nov 06, 2026, 07:45 PM | 1 min read

അമരാവതി: മുരശ്‌ ചുഴലിക്കാറ്റിൽ ആന്ധ്രതീരത്ത് ബോട്ട് മറിഞ്ഞ് കാണാതായ തമിഴ്‌നാട് സ്വദേശികളായ ഒമ്പത്‌ മത്സ്യത്തൊഴിലാളികളിൽ മൂന്ന്‌ പേരുടെ മൃതദേഹംകൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.


ബാക്കിയുള്ള രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്‌. നിസാംപട്ടണം തുറമുഖത്ത് നങ്കൂരമിട്ട ബോട്ടിലുണ്ടായിരുന്ന ഒമ്പതുപേരും മറ്റ്‌ മത്സ്യത്തൊഴിലാളികൾക്കൊപ്പം ചേരാനായി അധികൃതരെ അറിയിക്കാതെ രാമയപട്ടണത്തിലേക്ക് പോയപ്പോഴാണ്‌ ചൊവ്വാഴ്‌ച അപകടത്തിൽപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home