Deshabhimani

കേരളത്തിലെ പോളിംഗ് സ്റ്റേഷനുകളുടെ പുനഃക്രമീകരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

election voting

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 06, 2026, 08:19 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനഃക്രമീകരണത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകി. വോട്ടർമാർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേരളം സമർപ്പിച്ച പുനഃക്രമീകരണ നിർദേശങ്ങൾക്ക് കമ്മീഷൻ അംഗീകാരം നൽകിയത്.


പുനഃക്രമീകരണത്തിന് മുമ്പ് സംസ്ഥാനത്ത് 30,471 പോളിംഗ് സ്റ്റേഷനുകളാണുണ്ടായിരുന്നത്. ഇതിൽ 216 പുതിയ പോളിംഗ് സ്റ്റേഷനുകൾ അനുവദിച്ചു. അഞ്ച് പോളിംഗ് സ്റ്റേഷനുകൾ സംയോജിപ്പിക്കുകയും 178 സ്റ്റേഷനുകൾ മാറ്റിസ്ഥാപിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 30,682 ആയി ഉയർന്നു.


അതേസമയം, എസ്ഐആർ നടപടികളുടെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് വീണ്ടും പേര് ചേർക്കാൻ അവസരം നൽകണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രപ്രദേശ്, ജാർഖണ്ഡ്, തെലങ്കാന, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെയും ഡൽഹിയിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്കാണ് നിർദേശം നൽകിയത്.


പുതിയ ഉത്തരവ് പ്രകാരം ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ ബൂത്ത് തിരിച്ചുള്ള പട്ടികകൾ പോളിംഗ് സ്റ്റേഷനുകളിലും തദ്ദേശ സ്ഥാപനങ്ങളിലും വീണ്ടും പ്രദർശിപ്പിക്കും. പട്ടികകൾ വെബ്സൈറ്റുകളിൽ പിഡിഎഫ് രൂപത്തിലും ലഭ്യമാക്കും. ഒഴിവാക്കപ്പെട്ടവർക്ക് എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് സമർപ്പിക്കാൻ ഒരവസരം കൂടി ലഭിക്കും. ഇതിനായി നേരത്തെയുണ്ടായിരുന്ന അതേ എപിക് നമ്പർ ഉപയോഗിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home