Deshabhimani

സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ ഫെബ്രുവരി 16 മുതൽ

CBSE
വെബ് ഡെസ്ക്

Published on Nov 06, 2026, 09:03 PM | 1 min read

ന്യൂഡൽഹി: 2027ലെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ തീയതിപ്പട്ടിക പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് സിബിഎസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത്. പത്താം ക്ലാസ് പരീക്ഷകൾ 2027 ഫെബ്രുവരി 16ന് ആരംഭിച്ച് മാർച്ച് 9ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 16ന് തുടങ്ങി ഏപ്രിൽ 9ന് പൂർത്തിയാകും.


2026-27 അധ്യയന വർഷത്തെ പ്രാക്ടിക്കൽ പരീക്ഷകളുടെയും ഇന്റേണൽ അസസ്‌മെന്റുകളുടെയും തീയതികളും ബോർഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെയും വിദേശത്തെയും അഫിലിയേറ്റഡ് സ്കൂളുകളിൽ 2027 ജനുവരി 1 മുതൽ ഫെബ്രുവരി 13 വരെയാണ് പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുക.


പത്താം ക്ലാസ് പരീക്ഷയ്ക്കായി 26.5 ലക്ഷത്തിലധികം വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കായി 19.8 ലക്ഷത്തിലധികം വിദ്യാർത്ഥികളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്താം ക്ലാസിൽ 83 വിഷയങ്ങളിലും പന്ത്രണ്ടാം ക്ലാസിൽ 121 വിഷയങ്ങളിലുമായാണ് വിദ്യാർഥികൾ പരീക്ഷ എഴുതുക. പരീക്ഷ ആരംഭിക്കുന്നതിന് 101 ദിവസം മുമ്പാണ് തീയതിപ്പട്ടിക പ്രസിദ്ധീകരിച്ചതെന്ന് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് അറിയിച്ചു.


അതേസമയം, ശൈത്യകാല മേഖലകളിലെ സ്കൂളുകളിൽ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 2026 നവംബർ 9 മുതൽ ഡിസംബർ 19 വരെ നടക്കും. പരീക്ഷയുടെ വിശദമായ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് cbse.gov.in സന്ദർശിക്കുക




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home