Deshabhimani

എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

jailed ai
വെബ് ഡെസ്ക്

Published on Nov 06, 2026, 09:01 PM | 1 min read

മൂവാറ്റുപുഴ: എംഡിഎംഎയുമായി രണ്ടുപേരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. വളയൻചിറങ്ങര പുത്തൂരൻ കവല കളത്തിപ്പറമ്പിൽ ആൽബിൻ ഷാജി (26), അല്ലപ്ര വെള്ളൂരാൻകുന്ന് വീട്ടിൽ ആദർശ് അനൂപ് (19) എന്നിവരെയാണ് മൂവാറ്റുപുഴ തൃക്കളത്തൂർ സൊസൈറ്റിപ്പടി ഭാഗത്തുനിന്ന്‌ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 29.020 ഗ്രാം പൊലീസ് പിടിച്ചെടുത്തു.


ഗോവയിൽനിന്ന് കേരളത്തിൽ എത്തിച്ച് ചെറിയ അളവിൽ വിൽപ്പന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ എം എസ് ഫൈസലിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജു, എസ്ഐ ബി റോഷ്നി, എഎസ്ഐമാരായ പി എസ് സലിം, എം അനീഷ്, കെ എ അനസ്, സീനിയർ സിപിഒമാരായ വർഗീസ് ടി വേണാട്ട്, ഗിരീഷ്, സിപിഒമാരായ ഇർഫാൻ ഹബീബ്, സിജാസ്, ശ്രീജു, എം കെ ഷിയാസ്, ദയേഷ്, ബഷീറ എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home