ട്യൂഷൻ സെന്ററിലെ കുട്ടിയെ മർദിച്ച് പ്രിൻസിപ്പലിന്റെ ഭർത്താവ്; വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

കുട്ടിയുടെ കൈയിലെ മർദ്ദനമേറ്റതിന്റെ പാട്
തഴവ: കൊല്ലം തഴവയിലെ സ്പയർ ട്യൂഷൻ സെന്ററിൽ പ്രിൻസിപ്പലിന്റെ ഭർത്താവായ സർക്കാർ ഉദ്യോഗസ്ഥന്റെ ക്രൂര മർദനമേറ്റ എട്ടാം ക്ലാസുകാരിക്ക് ഗുരുതര പരിക്ക്. തഴവ എവിഎച്ച്എസ് സ്കൂൾ വിദ്യാർത്ഥിനിക്കാണ് സമീപത്തെ ട്യൂഷൻ സെന്ററിൽ വെച്ചു മർദനമേറ്റത്. തഴവ സ്വദേശിനിയായ പ്രിൻസിപ്പലിന്റെ ഭർത്താവ് ബിജു കുട്ടിയെ മർദിച്ചത്.
ഇയാൾ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥനാണ്. സർക്കാർ ജീവനക്കാർ സമാന്തര വിദ്യഭ്യാസ സ്ഥാപനങ്ങൾ നടത്തരുത് എന്നു സർക്കുലർ ഉള്ളപ്പോൾ ആണ് ഇയാൾ യാതൊരു മറയും ഇല്ലാതെ ഭാര്യയുടെ പേരിൽ ഈ സ്ഥാപനം നടത്തുന്നത്. മുൻപും സൈക്കിൾമുക്ക് സ്വദേശിയായ ഒരു വിദ്യാർത്ഥി ട്യൂഷൻ സെന്ററിലെ ക്രൂരമർദനത്തെത്തുടർന്ന് ജീവനൊടുക്കിയിരുന്നു.
അന്ന് വ്യാപക പ്രതിഷേധം ഉയർന്നെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു. കോൺഗ്രസ് എംഎൽഎ സി ആർ മഹേഷിന്റെ ഉറ്റസുഹൃത്ത് ആണിയാൾ. മുമ്പ് സ്കൂൾ അധ്യാപികയെ അധിക്ഷേപിച്ച കേസിലടക്കം പ്രതിയാണ്.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തിയതിന് വിജിലൻസ് കേസും നേരിട്ടിട്ടുണ്ട്. കുട്ടിയെ മർദിച്ച സംഭവത്തിൽ ചൈൽഡ് ഹെല്പ്ലൈൻ അടക്കമുള്ളവർ കരുനാഗപ്പള്ളി പൊലീസിൽ നിന്ന് റിപ്പോർട് തേടിയിട്ടുണ്ട്.







0 comments