ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വർണമാല കവർന്നു

പ്രതീകാത്മകചിത്രം
കൊട്ടാരക്കര : കൊല്ലം കുളക്കട പൂവറ്റൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ നാലുപവൻ മാല കവർന്നു. പൂവറ്റൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപം കരുവയിൽ മിനിയുടെ മാലയാണ് ജനലിലൂടെ കൈയിട്ട് കള്ളൻ പൊട്ടിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്നേ മുക്കാലോടെയാണ് മോഷണം നടന്നത്. കഴുത്തിൽ വേദന അനുഭവപ്പെട്ട് ചാടിയെഴുന്നേറ്റപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്.
വീട്ടിലുണ്ടായിരുന്ന ഭർത്താവ് ചന്ദ്രമോഹനും മക്കളും ചേർന്ന് ചുറ്റുവട്ടം മുഴുവൻ നോക്കിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല.പുത്തൂർ പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധരും ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.











0 comments