ഗാന്ധിഭവന്‍ സന്ദർശിച്ച് യുഎസ് പ്രതിനിധി സംഘം

കൊല്ലം
പത്തനാപുരം ഗാന്ധിഭവന്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനും പ്രവര്‍ത്തനരീതി മനസ്സിലാക്കാനുമായി യുഎസ് പ്രതിനിധി സംഘമെത്തി. ഡയറക്ടര്‍ ഓഫ് സെന്റര്‍ ഫോര്‍ ഗ്ലോബല്‍ എന്‍ഗേജ്‌മെന്റ്, സീനിയര്‍ ഇന്റര്‍നാഷണല്‍ ഓഫീസറുമായ ഡോ. സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗാന്ധിഭവനിലെത്തിയത്. ഡോ. സ്വപ്ന ത്വയ്ത, ഡോ. സുസന്ന ലഗ്ഗര്‍, ഡോ. മെര്‍ലിന്‍ ഫില്‍ട്ടര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പ്രതിനിധി സംഘത്തെ സ്വീകരിച്ചു. ഗാന്ധിഭവന്റെ വിവിധ വിഭാഗങ്ങളും സേവന പദ്ധതികളും സംഘം മനസ്സിലാക്കി. അനാഥര്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്കായി ഒരു കുടക്കീഴില്‍ ഗാന്ധിഭവന്‍ നടപ്പാക്കുന്ന സേവനമാതൃകയും പരിപാലന സംവിധാനവും പ്രതിനിധി സംഘം പ്രശംസിച്ചു. യുഎസിലെ മെഡിക്കല്‍ വിദ്യാര്‍ഥികളെ ഗാന്ധിഭവനിൽ ഇന്റേണ്‍ഷിപ്പിനായി അയക്കുമെന്നും സംഘം അറിയിച്ചു. ഗാന്ധിഭവന്‍ കുടുംബാംഗങ്ങള്‍ സ്‌നേഹോപഹാരങ്ങള്‍ സമ്മാനിച്ചാണ് സംഘത്തെ യാത്രയാക്കിയത്.










0 comments