ad
Deshabhimani

തിരുവോണദിനം

രണ്ടുവയസ്സുകാരിക്കും കുടുംബത്തിനും ഗാന്ധിഭവൻ അഭയമേകി

അന്‍സറിനെയും കുടുംബത്തെയും ഗാന്ധിഭവനിലേക്ക് സ്വീകരിക്കുന്നു
വെബ് ഡെസ്ക്

Published on Aug 29, 2026, 12:53 AM | 1 min read

 കൊല്ലം

തിരുവോണദിനത്തില്‍ രണ്ടുവയസ്സുള്ള മകളുമായി പത്തനാപുരം ഗാന്ധിഭവനിൽ അഭയംതേടി നിർധനകുടുംബം. കുലശേഖരപുരം പഞ്ചായത്തിലെ ആദിനാട് ഉള്ളന്നൂര്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അന്‍സര്‍ ഹമീദ്കുഞ്ഞ് (44), ഭാര്യ സൗമ്യ യൂസഫ് (38), മകള്‍ ഹാദിയ എന്നിവരാണ് ഗാന്ധിഭവന്റെ സ്നേഹത്തണലിലെത്തിയത്. സൗമ്യയുടെ കാലിലുണ്ടായ ചെറിയ മുറിവ് പഴുത്ത് വ്രണമായി മാറി. തുടര്‍ന്ന് ഒരാഴ്ച കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ ചികിത്സയിലായിരുന്നു. വീട്ടുടമസ്ഥര്‍ ഇറക്കിവിട്ടതോടെ ഇവർ പെരുവഴിയിലായി. ചികിത്സയും താമസസൗകര്യമില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും ഒരുമിച്ചെത്തിയതോടെ എന്തുചെയ്യണമെന്നറിയാതെ നിസ്സഹായ അവസ്ഥയിലായിരുന്നു കുടുംബം. സഹായിക്കാനോ അഭയംനല്‍കാനോ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന്‌ എംഎല്‍എ വഴി ഗാന്ധിഭവനുമായി ബന്ധപ്പെട്ടു. തുടർന്ന് ഗാന്ധിഭവന്‍ കോ- –ഓര്‍ഡിനേറ്റര്‍ സിദ്ദിക്ക് മംഗലശേരിയുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തി അന്‍സറിനെയും ഭാര്യ സൗമ്യയെയും മകള്‍ ഹാദിയയെയും ഏറ്റെടുത്ത് ഗാന്ധിഭവനിലേക്ക് കൊണ്ടുവരികയായിരുന്നു. തിരുവോണദിനത്തില്‍ അഭയം തേടിയെത്തിയ കുടുംബത്തെ സദ്യ നല്‍കിയാണ് ഗാന്ധിഭവന്‍ കുടുംബം സ്വീകരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home