ആവേശത്തിൽ വയലാ എൻവിയുപി സ്കൂളും

കടയ്ക്കൽ
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം പങ്കിടാനായി വയലാ എൻവി യുപി സ്കൂളിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടം നടത്തി. വിവിധ രാജ്യങ്ങളുടെ ജേഴ്‌സികളും പാതകകളും പ്ലക്കാർഡുകളുമായാണ് കുട്ടികൾ കൂട്ടയോട്ടത്തിൽ പങ്കെടുത്തത്. ലോകകപ്പ് വിവരങ്ങൾ കോർത്തിണക്കി പ്രത്യേക ആൽബം സ്കൂൾ വിദ്യാർഥികൾ തയ്യാറാക്കുന്നുണ്ട്. സ്കൂൾ പ്രധാനാധ്യാപിക ടി സീമ, പിടിഎ വൈസ് പ്രസിഡന്റ് ബിനോയ് ജോൺ, കെ വി മനു മോഹൻ, എ ഷാനവാസ്, അഭയ് എസ് കുമാർ, വിശാഖ്, പി വി നിഷ തുടങ്ങിയവർ സംസാരിച്ചു.










0 comments