തൊടിയൂരിൽ ഫുട്ബോൾ ആരവം

കരുനാഗപ്പള്ളി
ഫിഫ ലോകകപ്പിന് സ്വാഗതമരുളി തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ‘ഫുട്ബോൾ ആരവം' സംഘടിപ്പിച്ചു. പ്രധാനാധ്യാപിക എസ് സുസ്‌മി ഉദ്ഘാടനംചെയ്തു. ലോകരാജ്യങ്ങളുടെ കീഴിൽ അണിനിരന്ന ടീമുകൾ തമ്മിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടന്നു. യുപി, എച്ച്എസ് വിഭാഗങ്ങളിലായി അർജന്റീന, പോർച്ചുഗൽ, ബ്രസീൽ, ഫ്രാൻസ് തുടങ്ങിയ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. യുപി വിഭാഗത്തിൽ പോർച്ചുഗലും എച്ച്എസ് വിഭാഗത്തിൽ ബ്രസീലും ജയിച്ചു. തുടർദിനങ്ങളിൽ വിളംബര ജാഥ, പ്രവചന മത്സരം, ബോൾ ജഗ്ളിങ് മത്സരം, റീൽസ് മത്സരം എന്നിവ നടക്കും.










0 comments