ഫുട്ബോൾ ആവേശത്തിൽ സ്കൂളുകൾ

കരുനാഗപ്പള്ളി
ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലും വേറിട്ട പരിപാടികൾ സംഘടിപ്പിച്ചു. ലോകകപ്പ് പ്രവചന മത്സരം, ലഹരിക്കെതിരെ ഷൂട്ടൗട്ട്, കലാപരിപാടികൾ തുടങ്ങിയവയാണ് സംഘടിപ്പിച്ചത്. പ്രവചന മത്സരത്തിൽ ഒന്നാംസ്ഥാനം നേടുന്നയാൾക്ക് സ്വർണനാണയവും രണ്ടാംസ്ഥാനം നേടുന്നയാൾക്ക് സൈക്കിളും സമ്മാനമായി നൽകും. കൂടാതെ ഓരോ റൗണ്ടിലും വിജയികളാകുന്ന ടീമിനെ പ്രവചിക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകും. മുനിസിപ്പൽ ചെയർമാൻ പി സോമരാജൻ ഉദ്ഘടനംചെയ്തു. പ്രവചന കൂപ്പണുകളുടെ വിതരണം പോച്ചയിൽ നാസർ ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ എൽ ശ്രീലത മുഖ്യപ്രഭാഷണം നടത്തി. മാനേജിങ് കമ്മിറ്റി പ്രസിഡന്റ് വി പി ജയപ്രകാശ് മേനോൻ സ്കൂൾ ഫുട്ബോൾ ടീം അംഗങ്ങളെ പരിചയപ്പെടുത്തി. പിടിഎ പ്രസിഡന്റ് ബി എ ബ്രിജിത് അധ്യക്ഷനായി. പ്രധാനാധ്യാപിക പി ശ്രീകല, മുനിസിപ്പൽ സ്ഥിരംസമിതി ചെയർപേഴ്‌സൺ എം ശോഭന, കൗൺസിലർ ഗിരീഷ് കുമാർ, ജി മോഹനകുമാർ, വി വിജി, കെ എസ് ആശാദേവി, ജി ദിലീപ്, പ്രമോദ് ശിവദാസ്, ബി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിവിധ ടീമുകളുടെ ജേഴ്സികൾ അണിഞ്ഞാണ് പെൺകുട്ടികൾ പരിപാടിയിൽ അണിനിരന്നത്. ലോകകപ്പിലെ പ്രധാന ടീമുകൾ ഉൾപ്പെടുന്ന കൂറ്റൻ ഫ്ലക്സ് സ്കൂളിൽ സ്ഥാപിച്ചുകൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. ലഹരിക്കെതിരെ ഒരു ഗോൾ എന്ന പേരിൽ സ്കൂളിലെ എസ്‌പിസി യൂണിറ്റ് സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം എസ്‌ഐ എം അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഗാനമേളയും വിവിധ കലാപരിപാടികളും നടന്നു. ആലപ്പാട് ലോകകപ്പ് ഫുട്‌ബോൾ ആവേശത്തിൽ ആലപ്പാട് അഴീക്കൽ ഗവ. ഹൈസ്‌കൂൾ. ഇഷ്ട ടീമുകളുടെ ജേഴ്സി അണിഞ്ഞ് പതാകയും വലിയ ബാനറുകളുമായി വിദ്യാർഥികൾ സ്‌കൂൾ ഗ്രൗണ്ടിൽ ഒത്തുചേർന്നു. പല ടീമുകളായി തിരിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടത്തി. പ്രീ-പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും അധ്യാപകരും പിടിഎ, എസ്എസ്ജി, എംപിടിഎ, അലുമ്‌നി അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു. അഴീക്കൽ ഗവ. ഹൈസ്കൂൾ അലുംമ്നി അസോസിയേഷന്റെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ് നടത്തി. ലഹരിക്ക് റെഡ് കാർഡ് എന്ന സന്ദേശവാക്യവുമായി കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ധീരമായി കളിക്കുക, ശുദ്ധിയായി ജീവിക്കുക, ഒരുമിച്ച് ജയിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് കുട്ടികൾ പരിപാടികളിൽ പങ്കെടുത്തത്.











0 comments