ഭക്ഷ്യസുരക്ഷാ പരിശോധന
3മാസത്തിനിടെ 1.67ലക്ഷം രൂപ പിഴയിട്ടു

കൊല്ലം
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി മൂന്നുമാസത്തിനിടെ ജില്ലയിൽ 1497സ്ഥാപനങ്ങളില്‍ പരിശോധന നടന്നു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങളില്‍നിന്ന് 1,67,900 രൂപ പിഴ ഈടാക്കി. 223 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 918 ഭക്ഷ്യസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 14സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചു. 42 കേസ് കോടതികളിലാണ്. കലക്ടറേറ്റില്‍ ചേര്‍ന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അവലോകന യോഗത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്. ക്ലീന്‍ കേരള ക്യാമ്പയിന്റെ ഭാഗമായി 509 പരിശോധന നടത്തി. 103 സാമ്പിള്‍ ലാബുകളിലേക്ക് നല്‍കി. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ‘ഓപ്പറേഷന്‍ സേഫ് സമ്മര്‍' പരിശോധനയ്‌ക്ക് സ്‌ക്വാഡുകള്‍ രൂപീകരിച്ച് 443 പരിശോധന നടത്തി. 97 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. റംസാനോടനുബന്ധിച്ച് 149 പരിശോധന നടത്തി 28 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. വിവിധ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത സ്‌ക്വാഡുകള്‍ രൂപീകരിച്ച് സ്‌കൂളുകള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ഉത്സവമേഖലയായി പ്രഖ്യാപിച്ച ആരാധനാലയങ്ങളുടെ പരിസരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ശക്തികുളങ്ങര, നീണ്ടകര ഹാര്‍ബറുകളിലും കൃത്യമായ ഇടവേളകളില്‍ സ്‌ക്വാഡുകള്‍ പരിശോധന നടത്തുന്നുൂ. എഡിഎം എസ് സജീദ് അധ്യക്ഷനായി. അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമീഷണര്‍ സക്കീര്‍ ഹുസൈന്‍ പങ്കെടുത്തു.











0 comments