ഫൈൻ ആർട്സ് ബേസിക് കോഴ്സ് ആരംഭിച്ചു

പുനലൂർ ജവഹർ ബാല കലാഭവനിൽ സൗജന്യ ഫൈൻ ആർട്സ് ബേസിക് കോഴ്സ് മുനിസിപ്പൽ ചെയർമാൻ എം എ രാജഗോപാൽ ഉദ്ഘാടനംചെയ്യുന്നു
പുനലൂർ
പുനലൂർ ജവഹർ ബാല കലാഭവനിൽ സ്കൂൾ വിദ്യാർഥികൾക്കായി ഒരു മാസത്തെ സൗജന്യ ഫൈൻ ആർട്സ് ബേസിക് കോഴ്സ് ആരംഭിച്ചു. നൃത്തം, സംഗീതം, വീണ, വയലിൻ, മൃദംഗം, തബല, ചെണ്ട, ഗിത്താർ, ഓർഗൺ, നാടൻപാട്ട്, ചിത്രകല, അഭിനയം, ബാൻഡ്, സ്പോക്കൺ ഇംഗ്ലീഷ് എന്നിവയാണ് കോഴ്‌സുകൾ. മുനിസിപ്പൽ ചെയർമാൻ എം എ രാജഗോപാൽ ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ രാജശേഖരൻ അധ്യക്ഷനായി. ബാലകലാഭവൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രസിഡന്റ് വി വിഷ്ണുദേവ്, ഡോക്യൂമെന്ററി സംവിധായകൻ സുരേഷ് ശിവദാസ്, കൗൺസിലർമാർമാരായ ഷഫ്ന ഷാജഹാൻ, ഷീബമോൾ, ബാല കലാഭവൻ വൈസ് പ്രിൻസിപ്പല്‍ കെ നിർമല എന്നിവർ സംസാരിച്ചു. ഫോൺ: 9388030862.










0 comments