ചിന്നക്കടയിൽ പ്രതിഷേധമിരമ്പി
ആവേശമായി ജയിൽ നിറയ്‌ക്കൽ സമരം

ജയിൽ നിറയ്ക്കൽ സമരത്തിന്റെ ഭാഗമായി കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും കർഷകത്തൊഴിലാളി യൂണിയനുകളും ചേർന്ന് കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ഉപരോധം എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ഉദ്ഘാടനംചെയ്യുന്നു
...........സ്വന്തം ലേഖകൻ
Published on Aug 11, 2026, 12:34 AM | 1 min read
കൊല്ലം
കേന്ദ്രസർക്കാരിന്റെ തൊഴിലാളി, കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും കർഷക തൊഴിലാളി യൂണിയനുകളും ചേർന്ന് രാജ്യവ്യാപകമായി നടത്തുന്ന ജയിൽ നിറയ്‌ക്കൽ സമരം ജില്ലയിൽ ആവേശമായി. ജയിൽവാസത്തിന് സന്നദ്ധരായാണ് തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും സമരത്തിനെത്തിയത്. സമരത്തിന്റെ ഭാഗമായി തിങ്കളാഴ്‌ച പകൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. രാവിലെ ആറിന് ആരംഭിച്ച ഉപരോധത്തിന്റെ ഭാഗമായി ജില്ലയിലെ നൂറുകണക്കിന് പ്രവർത്തകർ അറസ്റ്റ് വരിച്ചു. റസ്റ്റ് ഹൗസ് പരിസരത്തുനിന്ന് പ്രകടനത്തോടെയായിരുന്നു പ്രവർത്തകർ ഉപരോധത്തിനെത്തിയത്. എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ഉദ്ഘാടനംചെയ്‌തു. സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിഅമ്മ സമരപ്രഖ്യാപനം നടത്തി. സംയുക്ത സമരസമിതി ചെയർമാൻ ബി മോഹൻദാസ് അധ്യക്ഷനായി. കൺവീനർ എ എം ഇക്ബാൽ സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം എസ് ജയമോഹന്‍ സംസാരിച്ചു. സമരസമിതി നേതാക്കളായ ബി തുളസീധരക്കുറുപ്പ്, എഐടിയുസി സംസ്ഥാന സെക്രട്ടറി ജി ലാലു, ജില്ലാ സെക്രട്ടറി ജി ബാബു, ജോർജ് മാത്യു, വി കെ അനിരുദ്ധൻ, ബിജു കെ മാത്യു, പി എ എബ്രഹാം, എക്‌സ് ഏണസ്റ്റ്, അഡ്വ. പി സജി, എം നൗഷാദ്, നെടുവത്തൂർ സുന്ദരേശൻ, ജി ആനന്ദൻ, അഡ്വ. ലെനു ജമാൽ, കെ ദിനേശ് ബാബു, ബി രാജു, ജി ബാബു, സി ജെ സുരേഷ് ശർമ, അയത്തിൽ സോമൻ, എസ് ഹരിലാൽ, എസ് ഡി അഭിലാഷ്, പി ജയപ്രകാശ്, എസ് അഷ്റഫ് എന്നിവർ സംസാരിച്ചു. രാജ്യത്തെ തകർക്കുന്ന നയങ്ങൾ പിൻവലിക്കും വരെ പ്രക്ഷോഭം തുടരുമെന്നും രാജ്യത്ത് തൊഴിലാളികളുടെ മൗലികാവകാശങ്ങളെല്ലാം നിഷേധിക്കുന്ന തൊഴിൽ കോഡുകൾ പിൻവലിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.










0 comments