Deshabhimani

ആശ്രിത നിയമനം, ഇഎസ്ഐ എന്നിവ നടപ്പാക്കണം

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്‌സ്‌ അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം സിഐടിയു ജില്ലാ ട്രഷറർ 
എ എം ഇക്‌ബാൽ ഉദ്‌ഘാടനം ചെയുന്നു
വെബ് ഡെസ്ക്

Published on Sep 01, 2026, 12:15 AM | 1 min read

കൊല്ലം

ആശ്രിത നിയമനം, ഇഎസ്ഐ എന്നിവ ഉടൻ നടപ്പാക്കണമെന്ന്‌ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്‌സ്‌ അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പുള്ളിക്കട കെ ജി ബോസ്‌ സെന്ററിൽ ചേർന്ന സമ്മേളനം സിഐടിയു ജില്ലാ ട്രഷറർ എ എം ഇക്‌ബാൽ ഉദ്‌ഘാടനംചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ ടി പി രാധാകൃഷ്ണകുമാർ അധ്യക്ഷനായി. എഐപിആർപിഎ അഖിലേന്ത്യ വർക്കിങ്‌ പ്രസിഡന്റ്‌ എൻ ചന്ദ്രശേഖരൻപിള്ള സംസാരിച്ചു. ഭാരവാഹികൾ: ടി പി രാധാകൃഷ്ണകുമാർ (പ്രസിഡന്റ്‌), അനീസ നാസർ, ബേബി ശകുന്തള (വൈസ്‌ പ്രസിഡന്റുമാർ), വി ദേവികറാണി (സെക്രട്ടറി), ടി നിർമലവേദി, ദീപ ദേവരാജ്‌ (ജോയിന്റ്‌ സെക്രട്ടറിമാർ), ആർ രത്നകുമാരി (ട്രഷറർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home