Deshabhimani

പഞ്ചായത്ത് അംഗത്തിനുനേരെ 
കോൺഗ്രസ് നേതാവിന്റെ കൊലവിളി

പഞ്ചായത്ത് അംഗത്തെ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഏരൂരിൽ നടത്തിയ പ്രകടനം
വെബ് ഡെസ്ക്

Published on Nov 03, 2026, 12:30 AM | 1 min read

അഞ്ചൽ

ഏരൂർ പഞ്ചായത്ത് അയിലറ വാർഡ് അംഗവും ക്ഷേമ സ്ഥിരംസമിതി അധ്യക്ഷനുമായ വി കെ സോമശേഖരൻപിള്ളയ്ക്കുനേരെ കോൺഗ്രസ് പ്രാദേശിക നേതാവിന്റെ കൊലവിളി. തിങ്കളാഴ്ച രാവിലെയാണ് സോമശേഖരൻപിള്ളയെ കോൺഗ്രസ് നേതാവായ ബിജു ഭീഷണിപ്പെടുത്തിയത്. ശാരീരിക വൈകല്യത്തിന്റെ പേരിൽ പരിഹസിച്ച ബിജു കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സോമശേഖരൻപിള്ളയ്ക്ക് എതിരെ മത്സരിച്ച് ദയനീയമായി പരാജയപ്പെട്ടത് മുതലാണ് ബിജുവിന്റെ ഈ പരാക്രമം. സംഭവത്തിൽ ഏരൂർ പൊലീസിൽ പരാതി നൽകി. ​പൊതുസ്ഥലങ്ങളിലും പഞ്ചായത്ത് ഓഫീസിലും പഞ്ചായത്ത് അംഗം എന്ന നിലയിൽ സോമശേഖരൻപിള്ളയെ കാണാനെത്തുന്ന ആളുകളുടെ മുന്നിലും പലതവണ ബിജു ഇത്തരം ഹീനകൃത്യം ആവർത്തിച്ചിട്ടുണ്ട്. പഞ്ചായത്ത് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സാധാരണക്കാരെ സ്വാധീനിച്ച് പണം പിടുങ്ങാനുള്ള ശ്രമവും ഇയാൾ നടത്തുന്നതായി പരാതിയുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഏരൂരിൽ പ്രകടനം നടത്തി. വിഷയത്തിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home