വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം
ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി

കൊല്ലം
ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ല, താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും നടത്തി. കൊല്ലം സിവിൽ സ്റ്റേഷനുമുമ്പിൽ ഐക്യദാർഢ്യ പ്രകടനത്തിനുശേഷം നടന്ന യോഗം ജില്ലാ സെക്രട്ടറി ബി സുജിത് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എസ് സന്തോഷ് കുമാർ അധ്യക്ഷനായി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി ഗാഥ, കെജിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി ഫിലിപ്പ് വർഗീസ്, പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ആർ ബിച്ചു, കെഎൻടിഇഒ ജില്ലാ വൈസ് പ്രസിഡന്റ് സത്രെ അലക്സ്, എസ് ഷാഹിർ തുടങ്ങിയവർ സംസാരിച്ചു.










0 comments