ad
Deshabhimani

"ഉണരണം ഇന്ത്യ, പൊരുതണം യുവത'

ഡിവൈഎഫ്‌ഐ "യങ്‌ ഇന്ത്യ' ക്യാമ്പയിൻ ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 15, 2026, 12:53 AM | 1 min read

കൊല്ലം

"വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക' എന്ന ആഹ്വാനവുമായി തെരുവിൽ സംഘടിക്കാൻ ഒരുങ്ങി യുവത. സ്വാതന്ത്ര്യദിനത്തിൽ "ഉണരണം ഇന്ത്യ, പൊരുതണം യുവത' എന്ന മുദ്രാവാക്യമുയർത്തി ജില്ലയിലെ 18 ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ "യങ്‌ ഇന്ത്യ' ക്യാമ്പയിൻ സംഘടിപ്പിക്കും. വൈകിട്ട്‌ അഞ്ചിന്‌ നടത്തുന്ന യുവജന റാലിയിലും പൊതുയോഗത്തിലും രാഷ്ട്രീയ, സാമൂഹ്യ, കലാസാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. അഞ്ചൽ ബ്ലോക്ക്‌ കമ്മിറ്റിയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ എംഎൽഎയും കൊട്ടിയം ബ്ലോക്കിൽ കേന്ദ്രകമ്മിറ്റി അംഗം പുത്തലത്ത്‌ ദിനേശനും ഉദ്ഘാടനംചെയ്യും. മറ്റു കേന്ദ്രങ്ങളും ഉദ്‌ഘാടകരും: പുനലൂർ– എസ്‌ സുദേവൻ, കുന്നത്തൂർ– എസ്‌ ജയമോഹൻ, കൊട്ടാരക്കര– ജെ മേഴ്സിക്കുട്ടിഅമ്മ, കൊല്ലം ഇ‍ൗസ്റ്റ്‌– ചിന്താജെറോം, കുന്നിക്കോട്‌ – സൂസൻകോടി, കരുനാഗപ്പള്ളി– കടകംപള്ളി സുരേന്ദ്രൻ, അഞ്ചാലുംമൂട്‌– ശ്യാംമോഹൻ, കടയ്ക്കൽ– എം വി ഷിമ, കൊല്ലം– എ ആർ രഞ്ജിത്‌, ചാത്തന്നൂർ– ബി സുരേഷ്‌കുമാർ, ശൂരനാട്‌– ടി ആർ ശ്രീനാഥ്‌, കുണ്ടറ– എം ഹരികൃഷ്ണൻ, ചടയമംഗലം– യു പവിത്ര, ചവറ– വി എസ്‌ ബിന്ദു, നെടുവത്തൂർ– നാസർ കോളായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home