ad
Deshabhimani

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം 
ജൂലൈ ഒന്നിന് തുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 27, 2026, 12:48 AM | 1 min read

കൊല്ലം ​

ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സമ്മേളനത്തിന് ജൂലൈ ഒന്നിന് തുടക്കമാകും. ഒന്നിന് പതാക, കൊടിമര, ദീപശിഖ ജാഥകൾ സമ്മേളന നഗറിയിൽ എത്തും. രണ്ടിനും മൂന്നിനും പ്രതിനിധി സമ്മേളനവും നാലിനും പൊതുസമ്മേളനവും നടക്കും. ജില്ലയിലെ 2165 യൂണിറ്റുകളും 167 മേഖലാകമ്മിറ്റികളും 18 ബ്ലോക്ക് കമ്മിറ്റികളും സംഘടനാ സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് ജില്ലാ സമ്മേളനത്തിലേക്ക് കടക്കുന്നത്. ഭൂരിഭാഗം യൂണിറ്റ് സമ്മേളനങ്ങളിലും പഠനോത്സവങ്ങളും പ്രതിഭാസംഗമവും ഉണ്ടായിരുന്നു. മേഖല, ബ്ലോക്ക് സമ്മേളനങ്ങളോട് അനുബന്ധിച്ച് പതാക, കൊടിമര, ദീപശിഖ ജാഥകളും രക്തദാന ക്യാമ്പയിനുകളും കലാകായിക മത്സരങ്ങളും നടന്നു. ​ജില്ലാ സമ്മേളനത്തിന്റെ കൊടിമരജാഥ രക്തസാക്ഷി സുനിൽകുമാറിന്റെ അയത്തിലെ സ്മൃതി മണ്ഡപത്തിൽനിന്ന് ഒന്നിന് പകൽ മൂന്നിന് ബൈക്ക് റാലിയോടെ ആരംഭിക്കും. സംസ്ഥാന കമ്മിറ്റിഅംഗം എസ് ആർ രാഹുൽ ജാഥ ക്യാപ്റ്റനും ജില്ലാ കമ്മിറ്റി അംഗം ടി പി അഭിമന്യു മാനേജരുമാകും. പതാകജാഥ രക്തസാക്ഷി അജയ് പ്രസാദിന്റെ സ്മൃതി മണ്ഡപത്തിൽനിന്ന് പുറപ്പെടും. സംസ്ഥാന കമ്മിറ്റി അംഗം ബി ബൈജു ക്യാപ്റ്റനും ജില്ലാ കമ്മിറ്റി അംഗം അബാദ് ബാഷ് മാനേജരുമാണ്. രക്തസാക്ഷി ശ്രീരാജിന്റെ സ്‌മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന ദീപശിഖാ ജാഥയുടെ ക്യാപ്റ്റൻ ജില്ലാ വൈസ് പ്രസിഡന്റ് ബി അഭിലാഷും മാനേജർ ജില്ലാ കമ്മിറ്റി അംഗം അമീഷ് ബാബുവുമാണ്. കടയ്‌ക്കൽ വിപ്ലവ സ്മാരകത്തിൽനിന്ന് ആരംഭിക്കുന്ന അനുബന്ധ ദീപശിഖ റാലിക്ക് ജില്ലാ കമ്മിറ്റി അംഗം അനന്തലക്ഷ്‌മി ക്യാപ്റ്റനും കടയ്‌ക്കൽ ബ്ലോക്ക് സെക്രട്ടറി മനോജ് മാനേജരുമാകും. ​ജൂലൈ രണ്ടിന് പുഷ്പൻ നഗറിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും. നാലിന് കടയ്ക്കൽ ബസ്‌സ്റ്റാൻഡ് മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനംചെയ്യും. സെമിനാറുകൾ, കലാകായിക മത്സരങ്ങൾ, യുവജന റാലി, സംസ്കാരികോത്സവം, റോഡ് ഷോ, വിവിധ ടൂർണമെന്റുകൾ എന്നിവ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലുടനീളം സംഘടിപ്പിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home