ad
Deshabhimani

ഡിവൈഎഫ്ഐ വിളംബര ജാഥ

 ഡിവൈഎഫ്ഐ അഞ്ചൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫിഫ ഫുഡ്ബോൾ വേൾഡ് കപ്പ് വിളംബര ജാഥ സിപിഎം അഞ്ചൽ ഏരിയാ സെക്രട്ടറി ഡി വിശ്വസേനൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 13, 2026, 12:31 AM | 1 min read

അഞ്ചൽ

ഫുട്ബോള്‍ ലോകകപ്പ് പ്രചാരണാര്‍ഥം ഡിവൈഎഫ്ഐ അഞ്ചൽ ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. അഞ്ചൽ കോളേജ് ജങ്ഷനിൽനിന്ന് ആരംഭിച്ച ജാഥ സിപിഐ എം അഞ്ചൽ ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ ഫ്ലാഫ് ഓഫ്‌ചെയ്തു. വിവിധ ടീമുകളുടെ ആരാധകർ കൊടികളേന്തിയും ജേഴ്‌സി ധരിച്ചും പങ്കെടുത്തു. പ്രചാരണ ജാഥ ആർ ഒ ജങ്ഷൻ വഴി അഞ്ചൽ ചന്തമുക്കിൽ അവസാനിച്ചു. ഡിവൈഎഫ്ഐ അഞ്ചൽ ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ് അഭിലാഷ് അധ്യക്ഷനായി. ബ്ലോക്ക്‌ സെക്രട്ടറി ഷൈൻ ബാബു, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം രാംരാജ്, അലയമൺ പഞ്ചായത്ത്‌ പ്രസിഡന്റ് ആനന്ദ്, അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് പി കെ രാജിമോൾ, ഏരൂർ പഞ്ചായത്ത് പ്രസിഡന്റ് ആതിര പ്രവീൺ,ബ്ലോക്ക്‌ പഞ്ചായത് അംഗങ്ങളായ സി അംബിക കുമാരി, ഹസീന, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ രാജീവ്‌, ഷിബു, ബ്ലോക്ക്‌ ട്രഷറർ ജസ്മൽ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home