ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം
സംഘാടക സമിതി ഓഫീസ് തുറന്നു

കടയ്ക്കൽ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ജയമോഹൻ ഉദ്‌ഘാടനംചെയ്‌തു. കടയ്ക്കൽ അമ്പലം റോഡിലാണ് ഓഫീസ്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ശ്രീനാഥ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ശ്യാം മോഹൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് വിക്രമൻ, കടയ്ക്കൽ ഏരിയ സെക്രട്ടറി വി സുബ്ബലാൽ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ബി ബൈജു, ഡിവൈഎഫ്ഐ ജില്ല സെക്രട്ടറിയറ്റ് അംഗം ഷൈൻ കുമാർ, ജില്ലാ കമ്മറ്റി അംഗങ്ങളായ ഡോ. വി മിഥുൻ, അനന്തലക്ഷ്മി എന്നിവർ പങ്കെടുത്തു.










0 comments