പ്രതിഭാ സായാഹ്നം

പത്തനാപുരം
ഡിവൈഎഫ്ഐ പട്ടാഴി മേഖലാ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഭാ സായാഹ്നവും, പഠനോപകരണ വിതരണവും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനംചെയ്തു. ജയദീപ് ചന്ദ്രൻ എൻഡോവ്മെന്റ് സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം ബി അജയകുമാർ വിതരണംചെയ്തു.സുഭാഷ് അനുസ്മരണ ചികിത്സാ സഹായം സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം എൻ ജഗദീഷൻ കൈമാറി. പരിപാടിയിയുടെ ഭാഗമായി പട്ടാഴി ഗവ. സ്കൂളിലെ എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർഥികളെയും ഉപഹാരം നൽകി അനുമോദിച്ചു. പട്ടാഴി മേഖലയിലെ 500 വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.പട്ടാഴി മേഖലാ പ്രസിഡന്റ് സ്വാതി അധ്യക്ഷയായി. മേഖലാ സെക്രട്ടറി അമൽജിത്ത്, സിപിഐ എം പത്തനാപുരം ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് അജി, അനീഷ് മീനം, പി അനന്തു. ഡിവൈഎഫ്ഐ പത്തനാപുരം ബ്ലോക്ക് സെക്രട്ടറി സുജിത്, ബ്ലോക്ക് പ്രസിഡന്റ് ഷിനുമോൻ, ബ്ലോക്ക് ട്രഷറർ മിഥുൻമോഹൻ, പട്ടാഴി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ദീപ്തി സുരേഷ്, മനുമോഹൻ, സ്വരാജ്, ഷമീർ, അക്ഷയ്. ശ്യാംലാൽ എന്നിവർ സംസാരിച്ചു.











0 comments