ഡിവൈഎഫ്ഐ പ്രതിഭാസംഗമം

കടയ്ക്കൽ
ഡിവൈഎഫ്ഐ തുടയന്നൂർ മേഖലാ കമ്മിറ്റി പരീക്ഷകളിൽ ഉയർന്ന വിജയം നേടിയവരെയും വിവിധ മേഖലകളിൽ പ്രതിഭകളായ വ്യക്തികളെയും അനുമോദിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൽ എസ് ലിജു ഉദ്ഘാടനംചെയ്തു. തുടയന്നൂർ മേഖലാ പ്രസിഡന്റ് അതുൽ ചാണപ്പാറ അധ്യക്ഷനായി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം നസീർ, കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ബി ബൈജു, ജില്ലാ കമ്മിറ്റി അംഗം വി മിഥുൻ, ബ്ലോക്ക് സെക്രട്ടറി എം മനോജ് കുമാർ, പ്രസിഡന്റ് ഫൈസൽ, ട്രഷറർ ദീപു കൃഷ്ണൻ എന്നിവർ പുരസ്‌കാരം വിതരണംചെയ്‌തു. സിപിഐ എം കടയ്ക്കൽ ഏരിയ കമ്മിറ്റി അംഗങ്ങളായ ജെ സി അനിൽ,ജി ദിനേശ് കുമാർ, ഡി സനൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി എസ് പ്രിജിലാൽ, സിപിഐ എം തുടയന്നൂർ ലോക്കൽ സെക്രട്ടറി ബി മുരളീധരൻ പിള്ള, ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ബി.ശിവദാസൻപിള്ള, തുടയന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബി ആർ അജിരാജ്, മേഖലാ സെക്രട്ടറി നന്ദഗോപാൽ , ട്രഷറർ ദിവ്യാരാജ് എന്നിവർ സംസാരിച്ചു.











0 comments