ad
Deshabhimani

ഡിവൈഎഫ്ഐ ഡൽഹി ചലോ ഒക്ടോ. 2ന്‌

ജനകീയ ഒപ്പുശേഖരണത്തിന്‌ തുടക്കം

ഡിവൈഎഫ്ഐ "ഡൽഹി ചലോ' പാർലമെന്റ്‌ മാർച്ചിന്റെ പ്രചാരണാർഥമുള്ള ജനകീയ
ഒപ്പുശേഖരണം സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 24, 2026, 01:46 AM | 1 min read

കൊല്ലം

ഡിവൈഎഫ്ഐ ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ ഡൽഹി ചലോ എന്ന പേരിൽ സംഘടിപ്പിക്കുന്ന പാർലമെന്റ്‌ മാർച്ചിന്റെ പ്രചാരണാർഥം ജനകീയ ഒപ്പുശേഖരണം തുടങ്ങി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചിന്നക്കടയിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ശ്യാം മോഹൻ, ജില്ലാ സെക്രട്ടറി ടി ആര്‍ ശ്രീനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി അനന്തു, എസ് ശ്യാം, ടി പി അഭിമന്യു, ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ബിലാൽ എന്നിവർ നേതൃത്വം നൽകി. എല്ലാവർക്കും സ്ഥിരം തൊഴിൽ, സുതാര്യമായി നിയമനങ്ങൾ നടത്തുക, പരീക്ഷാ രീതി പൂർണമായി പരിഷ്കരിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസംഘടിപ്പിക്കുക, 200 തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്‌ മാർച്ച്‌. യുവജനങ്ങൾക്ക് ഒരു വർഷം രണ്ടുകോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്താണ് നരേന്ദ്രമോദി സർക്കാർ 2014 അധികാരത്തിലേറിയത്. എന്നാൽ, രാജ്യത്ത് ഇപ്പോൾ അതിരൂക്ഷമായ തൊഴിലില്ലായ്മയാണ്. പുതിയ തൊഴിൽ ലഭിക്കുന്നില്ല എന്ന് മാത്രമല്ല നിലവിലുള്ള തൊഴിൽ സർക്കാരിന്റെ യുവജനവിരുദ്ധ നയത്തിന്റെ ഭാഗമായി നഷ്ടപ്പെടുന്നു. നിലവിലുള്ള പല തസ്തികകളും വെട്ടിക്കുറച്ച് കരാർവൽക്കരണം പ്രോത്സാഹിപ്പിക്കുന്നു. ഇതിനൊപ്പം രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയും പരീക്ഷാ സമ്പ്രദായവും ബിജെപി ഭരണത്തിൻ കീഴിൽ തകർക്കപ്പെട്ടു. നീറ്റ്, നെറ്റ് പരീക്ഷകളുടെ വിശ്വാസ്യത തകർത്തു. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രമായി ഉന്നത വിദ്യാഭ്യാസ മേഖല മാറി. ഈ നിലയിൽ സർവ മേഖലകളിലും യുവജനവിരുദ്ധമായ നയങ്ങൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരായാണ് പാർലമെന്റ് മാർച്ച് സംഘടിപ്പിക്കുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home