Deshabhimani

പരിസ്ഥിതിലോല മേഖല കുളത്തൂപ്പുഴയിൽ സായാഹ്ന ധർണ നടത്തി അഞ്ചൽ

 പരിസ്ഥിതിലോല മേഖല പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് തണല്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുളത്തൂപ്പുഴയിൽ സംഘടിപ്പിച്ച റാലി
വെബ് ഡെസ്ക്

Published on Oct 09, 2026, 12:33 AM | 1 min read



കുളത്തൂപ്പുഴ

പഞ്ചായത്തിനെ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തിയുള്ള കേന്ദ്ര സർക്കാരിന്റെ കരടു വിജ്ഞാപനത്തിനെതിരെ സായാഹ്ന ധർണ നടത്തി. തണൽ ജനകീയ കൂട്ടായ്മ നേതൃത്വത്തിൽ കുളത്തൂപ്പുഴ സെൻട്രൽ ജങ്ഷനിൽ നടത്തിയ ധര്‍ണ പഞ്ചായത്ത് പ്രസിഡന്റ് എം സൈനബാബീവി ഉദ്ഘാടനംചെയ്തു. തണല്‍ ജനകീയ കൂട്ടായ്മ കണ്‍വീനര്‍ പി സഹദേവന്‍ അധ്യക്ഷനായി. യോഗത്തില്‍ വൈസ് പ്രസിഡന്റ് സാബു എബ്രഹാം, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ബി രാജീവ്, എസ് ഗോപകുമാർ, രാജീവ്, കെ അനിൽകുമാർ,  ബോബൻ ജോർജ്, നവാസ്, എസ് ടോം, റീനാ ഷാജഹാൻ, തണൽക്കൂട്ടായ്മ പ്രവര്‍ത്തകരായ മനോജ് ജി നായര്‍, ജയപ്രകാശ്, സുധീര്‍ അലിഫ് തുടങ്ങി വിവിധ സാമൂഹിക -സാംസ്കാരിക- സാമൂദായിക നേതാക്കളും പ്രവർത്തകരും നാട്ടുകാരും കുടുംബശ്രീ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും പങ്കാളികളായി. ധർണയ്ക്ക് മുന്നോടിയായി നടത്തിയ പ്രതിഷേധ മാര്‍ച്ച് കുളത്തൂപ്പുഴ പൊതുമാർക്കറ്റ് കവലയില്‍നിന്ന് ആരംഭിച്ച് മുസ്ലീം ജുമാമസ്ജിദ് കവല, കെഎസ്ആർടിസി, യുപി സ്കൂൾ ജംങ്ഷൻ, രക്തസാക്ഷി മണ്ഡപം ചുറ്റി കുളത്തൂപ്പുഴ ജങ്‌ഷനില്‍ സമാപിച്ചു. 



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home