ad
Deshabhimani

ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങി

ദേശാഭിമാനി വരിസംഖ്യ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ജയമോഹൻ ലോക്കൽ സെക്രട്ടറിമാരിൽനിന്ന്  
ഏറ്റുവാങ്ങുന്നു
വെബ് ഡെസ്ക്

Published on Aug 07, 2026, 12:56 AM | 1 min read

കൊല്ലം ​

സിപിഐ എം കൊല്ലം ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള ആറു ലോക്കൽ കമ്മിറ്റികളിൽ നിന്ന്‌ ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങി. വ്യാഴം വൈകിട്ട് കൊല്ലം ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ജയമോഹൻ ലോക്കൽ സെക്രട്ടറിമാരിൽനിന്ന് വരിസംഖ്യ ഏറ്റുവാങ്ങി. ഏരിയ കമ്മിറ്റി അംഗം ജി ആനന്ദൻ അധ്യക്ഷനായി. പോർട്ട്‌, സിവിൽസ്‌റ്റേഷൻ, തിരുമുല്ലവാരം, ടൗൺ, കടപ്പാക്കട, പോളയത്തോട് എന്നീ ലോക്കൽ കമ്മിറ്റികളാണ് വരിസംഖ്യ നൽകിയത്. ജില്ലാ കമ്മിറ്റി അംഗം എ എം ഇക്ബാൽ, ഏരിയ സെക്രട്ടറി എച്ച്‌ ബെയ്‌സിൽ ലാൽ, ലോക്കൽ സെക്രട്ടറിമാരായ ജെ ബിജു, അശോക് കുമാർ,നാസിം, ഡി സാബു, ഉണ്ണിക്കൃഷ്ണൻ, അശോക് കുമാർ, ബിജു ഭാസ്‌കർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home