ad
Deshabhimani

സിഡബ്ല്യുഎ ജില്ലാ കൺവൻഷൻ

റേറ്റ് കോൺട്രാക്ട് വ്യവസ്ഥ മാറ്റി 
തൊഴിലാളികളാക്കണം

കെഎസ്‌ഇബി കോൺട്രാക്ട് വർക്കേഴ്‌സ്‌ അസോസിയേഷൻ ജില്ലാ കൺവൻഷൻ സിഐടിയു 
ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 18, 2026, 01:13 AM | 1 min read

കൊല്ലം

വൈദ്യുതി വകുപ്പിൽ റേറ്റ് കോൺട്രാക്ട് വ്യവസ്ഥയിൽ തൊഴിലെടുക്കുന്നവരെ ഈ വ്യവസ്ഥ ഒഴിവാക്കി തൊഴിലാളികളായി അംഗീകരിക്കണമെന്ന് കെഎസ്‌ഇബി കോൺട്രാക്‌ട്‌ വർക്കേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു) ജില്ലാ കൺവൻഷൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടന്ന കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. സിഐടിയു സംസ്ഥാന സെക്രട്ടറി എസ് ഹരിലാൽ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ വി ഗിരിജാകുമാരി അധ്യക്ഷയായി. കരാർ തൊഴിലാളി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ സി സിബു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാസെക്രട്ടറി പ്രദീപ് കുമാർ, കെഎസ്‌ഇബി വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി അനിൽകുമാർ, ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി അരുൺ, മിഥുൻ തോമസ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home