ad
Deshabhimani

എട്ടിടത്ത്‌ 
എതിരില്ല ​

കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള എസ്എഫ്ഐയുടെ 
കൊട്ടിക്കലാശം കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിന് മുന്നിൽ എത്തിയപ്പോൾ
വെബ് ഡെസ്ക്

Published on Sep 18, 2026, 01:19 AM | 1 min read

കൊല്ലം

കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ വെള്ളിയാഴ്‌ച നടക്കും. ആകെ മത്സരം നടക്കുന്ന 18 ക്യാമ്പസുകളിൽ എട്ടിടത്തും എസ്‌എഎഫ്‌ഐയെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. കൊല്ലം എസ്‌എൻ കോളേജ്‌, എസ്‌എൻ വനിതാ കോളേജ്‌, ചാത്തന്നൂർ എസ്‌എൻ കോളേജ്‌, കൊട്ടിയം എംഎംഎൻഎസ്‌എസ്‌, പത്തനാപുരം അയ്യൻകാളി മെമ്മോറിയൽ ആർട്സ് ആൻഡ്‌ സയൻസ് കോളേജ്, ചവറ ബേബിജോൺ മെമ്മോറിയൽ ഗവ. കോളേജ്, കുണ്ടറ ഐഎച്ച്‌ആർഡി, നിലമേൽ എൻഎസ്‌എസ്‌ കോളേജ്‌ എന്നിവിടങ്ങളിലാണ്‌ എതിരില്ലാതെ വിജയിച്ചത്‌. ഫാത്തിമ മാതാ നാഷണൽ കോളേജ്‌ കൊല്ലം, എസ്‌എൻ ലോ കോളേജ്‌ കൊല്ലം, ടികെഎം ആർട്‌സ്‌ കോളേജ്‌ കൊല്ലം, എസ്‌വിആർസി കരുനാഗപ്പള്ളി, കുമ്പളത്ത്‌ ശങ്കുപ്പിള്ള മെമ്മോറിയൽ ഡിബി കോളേജ്‌ ശാസ്‌താംകോട്ട, എസ്‌ജി കോളേജ്‌ കൊട്ടാരക്കര, സെന്റ്‌ സ്‌റ്റീഫൻസ്‌ കോളേജ്‌ പത്തനാപുരം, സെന്റ്‌ ജോൺസ്‌ കോളേജ്‌ അഞ്ചൽ, ഐഎച്ച്‌ആർഡി കോളേജ്‌ കൊട്ടാരക്കര, എസ്‌എൻ കോളേജ്‌ പുനലൂർ എന്നിവിടങ്ങളിലാണ്‌ വെള്ളിയാഴ്‌ച തെരഞ്ഞെടുപ്പ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home