Deshabhimani

പരിസ്ഥിതിലോല മേഖല

കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്ക്‌ താക്കീതായി മനുഷ്യച്ചങ്ങല

പരിസ്ഥിതി ലോല മേഖല വിഷയത്തിൽ സിപിഐ എം നേതൃത്വത്തിൽ കുളത്തൂപ്പുഴയിൽ തീർത്ത മനുഷ്യച്ചങ്ങല
വെബ് ഡെസ്ക്

Published on Oct 01, 2026, 01:42 AM | 1 min read

അഞ്ചൽ

പരിസ്ഥിതിലോല മേഖല വിഷയത്തിൽ ജനഹിതം മാനിക്കാതെ മുന്നോട്ടുപോകുന്ന കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ നടപടിയിൽ പ്രതിഷേധിച്ച് കുളത്തൂപ്പുഴയിൽ സിപിഐ എം മനുഷ്യച്ചങ്ങല തീർത്തു. കർഷകരും കർഷകത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും കൈകോർത്ത്‌ അണിനിരന്നു. വനം മ്യൂസിയം മുതൽ പോസ്റ്റ് ഓഫീസ് വരെ ഉയർന്ന ചങ്ങല മനുഷ്യമതിലായി. സിപിഐ എം നേതൃത്വത്തിൽ നിരവധി സമരങ്ങൾ സംഘടിപ്പിച്ചെങ്കിലും കരട് രേഖ പുനഃപരിശോധിക്കാൻപോലും അധികൃതർ തയ്യാറായില്ല. തുടർസമരം പ്രഖ്യാപിച്ച്‌ കർഷകസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വാഹനപ്രചാരണ ജാഥയും നടത്തി. ജനങ്ങളിൽനിന്ന് പരാതി സ്വീകരിച്ച് കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്‌തു. പ്രതിഷേധങ്ങളും ജനങ്ങളുടെ ആശങ്കയും അവഗണിച്ച് മുന്നോട്ട് പോകുന്ന കേന്ദ്ര- –സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള താക്കീതായിരുന്നു മനുഷ്യച്ചങ്ങല. സിപിഐ എം അഞ്ചൽ ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ പ്രതിജ്ഞ ചൊല്ലി. പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ബി രാജീവ് അധ്യക്ഷനായി. സിപിഐ എം അഞ്ചൽ ഏരിയ കമ്മിറ്റി അംഗം എസ് ഗോപകുമാർ, അഞ്ചൽ ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ വി കെ അനിരുദ്ധൻ, കെ ബാബുപ്പണിക്കർ, എസ് ബിജു, വി എസ് സതീഷ്, ടി അജയൻ, പി അനിൽകുമാർ, ജി പ്രമോദ്, അഡ്വ. രഞ്ജു സുരേഷ്, അഡ്വ. എസ് സൂരജ്, സെയ്ഫുദീൻ, ലൈലാബീവി, അംബിക കുമാരി,ആതിരാ പ്രവീൺ, പി കെ രാജിമോൾ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home