എസ്ഐയുടെ നിയമവിരുദ്ധ പ്രവര്‍ത്തനം
സിപിഐ എം പ്രതിഷേധ പ്രകടനം

കടയ്ക്കൽ
കടയ്ക്കൽ പൊലീസ് സ്റ്റേഷന്‍ എസ്ഐയുടെ നിയമവിരുദ്ധ ഭരണഘടനാ ലംഘന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സിപിഐ എം, ഡിവൈഎഫ്ഐ നേതൃത്വത്തിനെതിരെ കള്ളക്കേസ് എടുക്കുകയും സമാധാന സമരങ്ങളിൽ മനഃപൂർവം പ്രകോപനം സൃഷ്ടിച്ച് വഷളാക്കുകയും ചെയ്യുന്ന കടയ്ക്കൽ എസ്ഐ ജ്യോതിഷിനെതിരെയാണ് ബഹുജന പ്രതിഷേധം നടന്നത്. സിപി സ്‌കൂളിലെ എസ്എഫ്ഐ സമരവുമായി ബന്ധപ്പെട്ട വിഷയം എസ്ഐ ബോധപൂർവം ഇടപെട്ട് വഷളാക്കുകയായിരുന്നു. സിപിഐ എം കടയ്ക്കൽ നോർത്ത് ലോക്കൽ സെക്രട്ടറി സി ദീപുവിനെ ആക്രമിക്കാനും എസ്ഐ ശ്രമിച്ചു. അതിനുശേഷം സിപിഐ എം, ഡിവൈഎഫ്ഐ, എസ് എഫ്ഐ പ്രവർത്തകരായ എട്ടുപേർക്കെതിരെ ജ്യോതിഷ് കള്ളക്കേസ് എടുക്കുകയായിരുന്നു. ഇതിനെതിരെയാണ് പൊതുജനങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്ത പടുകൂറ്റൻ പ്രകടനം കടയ്ക്കലിൽ നടന്നത്. വിപ്ലവ സ്മാരകത്തിൽ ആരംഭിച്ച പ്രകടനം ബസ്‍സ്റ്റാന്‍ഡില്‍ സമാപിച്ചു. യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് വിക്രമൻ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം നസീർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി വി സുബ്ബലാൽ, എം എസ് മുരളി, അഡ്വ. ടി ആർ തങ്കരാജ്, അഡ്വ. ടി എസ് പ്രഫുല്ലഘോഷ് തുടങ്ങിയവർ സംസാരിച്ചു .









0 comments