ad
Deshabhimani

മുനിസിപ്പാലിറ്റിയിലേക്ക് സിപിഐ എം 
മാർച്ച്‌ നടത്തി

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിക്കു മുന്നിലെ സിപിഐ എം പ്രതിഷേധം ഏരിയ സെക്രട്ടറി എ അനിരുദ്ധൻ 
ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 01, 2026, 12:51 AM | 1 min read


കരുനാഗപ്പള്ളി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ എം പ്രവർത്തകർ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലേക്ക് മാർച്ചും ധർണയും നടത്തി. സിപിഐ എം കരുനാഗപ്പള്ളി വെസ്റ്റ്, ടൗൺ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്‌. താറുമാറായ തെരുവുവിളക്കുകളുടെ പരിപാലനം കാര്യക്ഷമമാക്കുക, തെരുവുവിളക്കുകൾ കത്തിക്കുക, മാലിന്യനീക്കത്തിലെ അനാസ്ഥ അവസാനിപ്പിക്കുക, ജീവനക്കാർക്കുനേരെ കോൺഗ്രസ് നേതാക്കൾ നടത്തിയ അതിക്രമണത്തിൽ അന്വേഷണം നടത്തുക, പദ്ധതി നടത്തിപ്പിലെ അപാകത പരിഹരിച്ച് വികസന മുരടിപ്പ് അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം . സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിനു മുന്നിൽനിന്നു തുടങ്ങിയ പ്രകടനം മുനിസിപ്പാലിറ്റിക്കു മുന്നിൽ സമാപിച്ചു. തുടർന്നുചേർന്ന യോഗം സിപിഐ എം ഏരിയ സെക്രട്ടറി എ അനിരുദ്ധൻ ഉദ്ഘാടനംചെയ്തു. കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ സെക്രട്ടറി ജെ ഹരിലാൽ അധ്യക്ഷനായി. ടൗൺ ലോക്കൽ സെകട്ടറി പ്രവീൺ മനയ്ക്കൽ, എം സുരേഷ് കുമാർ, കെ എസ് ഷറഫുദീൻ മുസ്‌ലിയാർ,എൻ സി ശ്രീകുമാർ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home