സി പി ആശാൻ അനുസ്മരണം

പുനലൂർ
സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസായ വി എസ് ഭവനിൽ സി പി ആശാൻ അനുസ്മരണം നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ അനുസ്മരണ പ്രഭാഷണം നടത്തി പതാക ഉയർത്തി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എസ് ബിജു, ഏരിയ സെക്രട്ടറി എ ആർ കുഞ്ഞുമോൻ, പ്രസിഡന്റ് ജെ സുധീർലാൽ, മുനിസിപ്പൽ സ്ഥിരം സമിതി അധ്യക്ഷൻ എസ് അൻവർ, കർഷകസംഘം ഏരിയ സെക്രട്ടറി ഡി ദിനേശൻ, കെസിഇയു ഏരിയ സെക്രട്ടറി ബി പ്രകാശ് എന്നിവർ സംസാരിച്ചു.









0 comments