ചാത്തന്നൂർ ജേതാക്കള്‍
ലോകകപ്പ് ആവേശത്തിൽ അധ്യാപകരുടെ ഷൂട്ടൗട്ട്

കൊല്ലം
ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ആവേശം ഉൾക്കൊണ്ട് ജില്ലയിലെ അധ്യാപകർക്കായി കെഎസ്ടിഎ കലാകായിക വേദി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. കൊല്ലം ടോറസ് ഫുട്ബോൾ ടർഫിൽ വിവിധ ഉപജില്ലകളിൽനിന്നുള്ള ടീമുകൾ പങ്കെടുത്തു. മത്സരം സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് വി കെ ആദർശ് കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് സന്തോഷ് കുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി കെ ഹരികുമാർ, സംസ്ഥാന കമ്മിറ്റി അംഗം ആർ ബി ശൈലേഷ് കുമാർ, കലാകായിക സബ് കമ്മിറ്റി കൺവീനർ രാജീവ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. ചാത്തന്നൂരും കൊട്ടാരക്കരയും ഏറ്റുമുട്ടിയ ഫൈനലിൽ ചാത്തന്നൂർ ജേതാക്കളായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി കെ ഹരികുമാർ സമ്മാനദാനം നടത്തി.











0 comments