Deshabhimani

കാലിത്തീറ്റ വില കുതിക്കുന്നു; ക്ഷീരകർഷകർ ദുരിതത്തിൽ

ക്ഷീരമേഖല
വെബ് ഡെസ്ക്

Published on Nov 04, 2026, 12:38 AM | 2 min read

കൊല്ലം

കാലിത്തീറ്റ വില കുതിക്കുന്നു. നട്ടംതിരിഞ്ഞ്‌ ജില്ലയിലെ ക്ഷീരകർഷകർ. പശുവളർത്തലിൽ ചെലവിന്റെ 60മുതൽ 70ശതമാനവും കാലിത്തീറ്റയ്‌ക്ക്‌ നൽകേണ്ട ഗതികേടിലാണ്‌ കർഷകർ. ഉൽപ്പാദനച്ചെലവ് ക്രമാതീതമായി വർധിച്ചതോടെ കർഷകർ ക്ഷീരമേഖല വിട്ടുപോകുന്ന സാഹചര്യമാണ്‌. ഇതോടെ ജില്ലയിൽ പാൽ അളക്കുന്ന സംഘങ്ങളിൽ കഴിഞ്ഞ മാസത്തേക്കാൾ സംഭരണത്തിൽ ദിനംപ്രതി 500 ലിറ്റർ കുറവ്‌ വന്നു. ജില്ലയിൽ സംഘങ്ങളിൽ പാൽ നൽകുന്നത്‌ 10353 കർഷകരാണ്‌. ഇവർക്ക്‌ പുറമെ പ്രദേശികമായി പാൽ വിൽക്കുന്ന ആയിരക്കണക്കിന്‌ കർഷകരുണ്ട്‌. സ്വകാര്യ കന്പനികൾക്ക്‌ പുറമെ പൊതുമേഖലാ സ്ഥാപനങ്ങളായ കേരള ഫീഡ്‌സ്‌, മിൽമ എന്നിവയും തീറ്റയുടെ വില വർധിപ്പിച്ചത്‌ ഇരുട്ടടിയായി. കേരള ഫീഡ്‌സിന്റെ ഡെയറി റിച്ച് പ്ലസ് (50 കിലോ) 1644 രൂപയും എലൈറ്റിന് 1540 രൂപയും മിടുക്കിക്ക് 1325 രൂപയുമാണ് വില. മഹിമ (20 കിലോ) 540രൂപയും ടിഎംആർ (14 കിലോ) 530 രൂപയുമായി വർധിപ്പിച്ചു. സ്വകാര്യ കന്പനിയായ കെ എസ് കാലിത്തീറ്റയുടെ എല്ലാ വിഭാഗങ്ങൾക്കും 50രൂപ വീതമാണ്‌ വർധിപ്പിച്ചത്‌. കെ എസ് പുഷ്ടിമ (20 കിലോ) 620 രൂപ, കെ എസ് പുഷ്ടിമ (50 കിലോ) 1490 രൂപ, കെ എസ് ഡീലക്‌സ് പ്ലസ് പെല്ലറ്റ്‌സ് (50 കിലോ ) 1595 രൂപ, കെ എസ് സുപ്രീം പെല്ലറ്റ്സ് ( 50 കി ലോ) 1750 രൂപ, കെ എസ് ഹൈപ്രോ (50 കിലോ) 1915 രൂപ എന്നിങ്ങനെയാണ്‌ വില. ഏറ്റവും കൂടുതൽ കർഷകർ പശുക്കൾക്കു നൽകുന്ന കെ എസ് ഡീലക്സ് പ്ലസ് പെല്ലറ്റ്സ്, കെ എസ് സുപ്രീം പെല്ലറ്റ്സ് എന്നിവക്ക്‌ സെപ്‌തംബർ 17ന്‌ 50 രൂപ വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഒക്‌ടോബർ 27ന്‌ വീണ്ടും വർധിപ്പിച്ചത്. ചോളം കിട്ടാനില്ല കാലിത്തീറ്റയിലെ പ്രധാന അസംസ്‌കൃത വസ്‌തുവായ ചോളത്തിന്റെ വില അടുത്തിടെ ടണ്ണിന് 14,000 രൂപയിൽനിന്ന് 26,500 രൂപയായി കുതിച്ചുയർന്നു. എഥനോൾ നിർമാണത്തിനായി കരിമ്പിന്‌ പുറമെ ചോളം, സോയാബീൻ, മറ്റു ധാന്യങ്ങൾ എന്നിവ വൻതോതിൽ ഉപയോഗിക്കുന്നതും ക്ഷീരകർഷകർക്ക് തിരിച്ചടിയായി. നിലവിൽ ചോളം ആവശ്യത്തിനു കിട്ടാനില്ലാത്ത സാഹചര്യമാണുള്ളത്‌. ഇതാണ്‌ കാലിത്തീറ്റ വിലവർധനയ്‌ക്ക്‌ കാരണമാകുന്നതെന്ന് വ്യാപാരികൾ പറയുന്നു. ​മുഖം തിരിച്ച്‌ സർക്കാർ അടിയന്തരമായി ഇടപെട്ട് കാലിത്തീറ്റയുടെ വില നിയന്ത്രിക്കണമെന്ന കർഷകരുടെ ആവശ്യത്തോട്‌ മുഖംതിരിച്ചിരിക്കുകയാണ്‌ സർക്കാർ . കർഷകർക്ക് നേരിട്ട് സബ്‌സിഡി ലഭ്യമാക്കുന്നതിനും ക്ഷീരസംഘങ്ങൾ വഴി നൽകുന്ന സബ്‌സിഡി വർധിപ്പിക്കണമെന്ന ആവശ്യവും അവഗണനയിൽ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

SFI.jpg

05

print edition കാലടിയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ; രാജ്യവ്യാപക പ്രതിഷേധത്തിന്‌ എസ്‌എഫ്‌ഐ
Kalady Sree Sankaracharya University of Sanskrit

06

print edition വിദ്യാർഥികളോടുള്ള പ്രതികാര നടപടി; വിസി നിഷേധിച്ചത്‌ തടവുകാർക്കു പോലും കിട്ടുന്ന നീതി
deshabhimani section

Recommended

Deshabhimani
Home