സി ആർ മനോജ് അനുസ്മരണം
നാടക കലാകാരന്മാരെ ആദരിച്ചു

കരുനാഗപ്പള്ളി
നാടക നടനും സാമൂഹ്യപ്രവർത്തകനുമായിരുന്ന സി ആർ മനോജിന്റെ അഞ്ചാം ചരമവാർഷികാചരണത്തോട് അനുബന്ധിച്ച് നാടക കലാകാരന്മാരെ ആദരിച്ചു. കരുനാഗപ്പള്ളി പുള്ളിമാൻ ജങ്ഷൻ നാടകശാലയിൽ ഡ്രാമാനന്ദം ചാരിറ്റബിൾ സൊസൈറ്റിയുടെയും സി ആർ മനോജ് സൗഹൃദ കൂട്ടായ്മയുടെയും നേതൃത്വത്തിൽ നടന്ന പരിപാടി ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനംചെയ്തു. പയ്യന്നൂർ മുരളി അധ്യക്ഷനായി. അബുദാബി ശക്തി അവാർഡ് നേടിയ നാടക രചയിതാവ് ഹേമന്ദ് കുമാറിനെയും മുപ്പതോളം നാടക കലാകാരന്മാരെയും ചടങ്ങിൽ ആദരിച്ചു. നാടക രചയിതാവ് ജീവൻസാജ് അനുസ്മരണ പ്രഭാഷണം നടത്തി. സി ആർ മഹേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് അംഗം നജീബ് മണ്ണേൽ, എസ് എം ഇക്ബാൽ, ജയൻ പതാരം, ദിലീപ് സിത്താര, സൈജു വഞ്ചിയൂർ, ശശികുമാർ കായംകുളം, പോണാൽ നന്ദകുമാർ, സനീഷ് വടകര, സജീവ് മാമ്പറ, ബ്രഷ്നെവ് എന്നിവർ പങ്കെടുത്തു.










0 comments