ad
Deshabhimani

ഒരു ബ്ലാക്ക്‌ ബെൽറ്റ്‌ ഫാമിലി

track
avatar
സുരേഷ്‌ വെട്ടുകാട്ട്‌

Published on Jan 07, 2026, 01:10 AM | 1 min read

കരുനാഗപ്പള്ളി

രേഷ്‌മയ്‌ക്ക്‌ കരാത്തെ ആത്മവിശ്വാസത്തിന്റെയും സ്വയം പ്രതിരോധത്തിന്റെയും അധ്യായമാണ്. ഇപ്പോൾ മക്കളും ഒരുമിച്ചാണ്‌ പുതിയ നേട്ടങ്ങളിലേക്ക്‌ അപ്പർ, ഡ‍ൗൺ കിക്കും പഞ്ചും തൊടുക്കുന്നത്‌. ആലപ്പാട്ടെ മത്സ്യത്തൊഴിലാളി കുടുംബമായ ചെറിയഴിക്കൽ പുഷ്പ വിലാസത്തിൽ രേഷ്മ (37) പത്തുവർഷം മുമ്പ് മൂത്തമകൻ അഭിറാമിനെ കരാത്തെ പഠിപ്പിക്കാനായി ടീം എൻ കെ ചാമ്പ്യൻ കരാത്തെ അക്കാദമിയിൽ എത്തിച്ചതോടെയാണ്‌ കഥ മാറിയത്‌. ഈ സ്വയംപ്രതിരോധ കല സ്വായത്തമാക്കണമെന്ന്‌ ആഗ്രഹം തോന്നിയതോടെ ഭർത്താവ് ഗിരീഷിനോട്‌ പറഞ്ഞു. ഭർത്താവിന്റെ പിന്തുണ ലഭിച്ചതോടെ ആത്മവിശ്വാസമായി. പിന്നീട് ഇളയ മകൻ അമയ് റാമിനെയും കരാത്തെ പരിശീലിപ്പിച്ചു. കെ നിതീഷായിരുന്നു പരിശീലകൻ. നാലുവർഷമായി രേഷ്മ പഠനം തുടരുന്നു. ഇന്ന് മക്കൾ രണ്ടുപേർക്കും ഒപ്പം രേഷ്മയും ബ്ലാക്ക് ബെൽറ്റ് നേടി. മൂത്ത മകൻ പത്താം ക്ലാസ് വിദ്യാർഥി അഭിറാം നേരത്തേ മൂന്നുതവണ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്‌. രേഷ്മയും അമയ് റാമും ബ്ലാക്ക് ബെൽറ്റ് നേടിയതോടെ കരാത്തെ പരിശീലനം നടത്തുന്ന കുടുംബമായി മാറി. പരിശീലന കേന്ദ്രത്തിലെ 40 ഓളം പുതിയ അംഗങ്ങൾക്ക്‌ പരിശീലനം നൽകുന്നത്‌ രേഷ്മയും മക്കളുമാണ്‌. കരാത്തെ പഠനം ആരംഭിക്കുന്ന ഘട്ടത്തിൽ വലിയ എതിർപ്പായിരുന്നു പലഭാഗത്തുനിന്നും ഉയർന്നതെന്ന്‌ രേഷ്മ പറയുന്നു. എന്നാൽ ഇന്ന് അവരെല്ലാം അഭിനന്ദനവുമായി ഒപ്പമുണ്ടെന്നത്‌ സന്തോഷം നൽകുന്നതായും രേഷ്മ കൂട്ടിച്ചേർത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home