Deshabhimani

ഇവരും മനുഷ്യരാണ്,
കണ്ണടയ്ക്കരുത് ഭരണകൂടമേ

കടലെടുത്ത വീട്ടുമുറ്റം
avatar
സ്വന്തം ലേഖകൻ

Published on Nov 12, 2026, 01:19 AM | 1 min read

കൊല്ലം

ടാർപ്പായിൽ വീഴുന്ന മഴവെള്ളം ശേഖരിച്ച്‌ കുളിക്കാനും പ്രാഥമിക ആവശ്യങ്ങൾക്കും ഉപയോഗിക്കേണ്ടിവരുന്ന മനുഷ്യർ. പുറത്തുപോകാൻ വഴിയില്ലാത്തതിനാൽ വീടിനുള്ളിൽ കഴിയേണ്ടിവരുന്ന പ്രായമായവർ. രാത്രിയിൽ എപ്പോൾ വേണമെങ്കിലും കടലെടുക്കാവുന്ന കൂരകളില്‍ ഉറക്കമില്ലാത്ത രാത്രികൾ. നഗരത്തിന്റെ ഹൃദയഭാഗത്ത്‌ നാലുകുടുംബങ്ങൾ അനുഭവിക്കുന്നത്‌ നരക യാതന. മുണ്ടയ്ക്കൽ പുതുവൽ പുരയിടം തിരുവാതിര നഗറിലെ താമസക്കാരായ ത്രേസ്യാമ്മ, വസന്ത ദിവാകരൻ, ശാന്തി ബാബു, പ്രസന്ന പൊന്നപ്പൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് ഇ‍ൗ ദുർഗതി. കടലിനോടുചേർന്നുള്ള വെടിക്കുന്ന്‌ ഭാഗത്താണ് ഇവരുടെ വീടുകൾ. കടൽക്ഷോഭത്തിൽ പ്രദേശത്തെ റോഡ് പൂർണമായും ഒലിച്ചുപോയി. സമീപത്തെ ക്ഷേത്രത്തിന്റെ ഉൾപ്പെടെ വഴി ഇല്ലാതായി. വഴിയും കുടിവെള്ളവും നൽകുമെന്ന്‌ ഇരവിപുരം എംഎൽഎ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ക്ഷേത്രത്തിനുമുന്നിൽവരെ മാത്രം പാറ നിരത്തി റോഡ് ഒരുക്കിയെങ്കിലും പിന്നീട് നിർമാണം നിലച്ചു. കുടിക്കാനോ പാചകത്തിനോ വെള്ളമില്ലാത്ത അവസ്ഥ. പണം മുടക്കി എത്തിച്ച കുടിവെള്ള പൈപ്പ് ലൈൻ പ്രദേശവാസികളായ രാഷ്ട്രീയ പ്രവർത്തകർ മുറിച്ചുമാറ്റി മറ്റുസ്ഥലങ്ങളിലേക്ക് കുടിവെള്ളം തിരിച്ചുവിട്ടെന്നും ഇവർ ആരോപിക്കുന്നു. എംഎൽഎയോ ഡിവിഷൻ കൗൺസിലറോ പിന്നീട്‌ തിരിഞ്ഞുനോക്കിയിട്ടില്ല. ഫോൺ എടുക്കുകപോലുമില്ല. ആശുപത്രിയിൽ പോകാൻപോലും സാധിക്കാത്ത അവസ്ഥയിലാണ്‌ കുടുംബങ്ങൾ. രാത്രികാലങ്ങളിൽ ബന്ധുക്കളുടെയും മറ്റും വീടുകളിൽപോയി താമസിക്കും. വാടക നൽകി മാറാനുള്ള സാമ്പത്തിക സ്ഥിതിയുമില്ല. കുറച്ചുദിവസം മുമ്പ്‌ മരിച്ച പൊന്നപ്പന്റെ മൃതദേഹം വീടിനുള്ളിൽ എത്തിക്കാൻ സാധിക്കാതെ ബന്ധുവീട്ടിൽ പൊതുദർശനത്തിനുവയ്‌ക്കേണ്ടി വന്നത്‌ കണ്ണീരോടെ ഇവർ ഓർക്കുന്നു. ​കലക്ടറും കാണണം
ഇ‍ൗ കണ്ണുനീർ മുന്തിയ റസ്റ്റോറന്റുകളിൽ ആഹാരം കഴിച്ച്‌ ഫുഡ് വ്ലോഗിങ് വീഡിയോകളും മതപ്രഭാഷണങ്ങളും നടത്തുന്നതിനിടയിൽ സാധാരണക്കാരായ മനുഷ്യരുടെ കണ്ണുനീർ കാണാൻ കലക്ടർ ആനി ജൂല തോമസ് സമയം കണ്ടെത്തണമെന്ന്‌ കുടുംബം ആവശ്യപ്പെടുന്നു. റോഡിന്റെ ആവശ്യത്തിനായി സമീപിച്ചപ്പോൾ സാധിക്കില്ലെന്നും വീട്ടുസാധനങ്ങൾ എടുത്ത്‌ ഇറങ്ങിക്കോ എന്നുമായിരുന്നു മറുപടിയെന്ന് ത്രേസ്യാമ്മയുടെ കുടുംബം ആരോപിക്കുന്നു. "ലൈഫ്‌ പദ്ധതിയിൽ വീട് ലഭിച്ചപ്പോൾ ഒരുലക്ഷം രൂപ നൽകി വസ്തു കണ്ടെത്തിയെങ്കിലും നാലുമാസമായി സർക്കാരിന്റെ ഭാഗത്തുനിന്ന്‌ തുടർനടപടികളുണ്ടായിട്ടില്ല. എൽഡിഎഫ്‌ സർക്കാർ ആയിരുന്നേൽ എന്തെങ്കിലും വഴി കണ്ടെത്തി ഞങ്ങളെ ചേർത്തുനിർത്തുമായിരുന്നു'– നിറകണ്ണുകളോടെ ത്രേസ്യാമ്മ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

cpim

01

print edition കേന്ദ്ര നടപടി പ്രതിഷേധാര്‍ഹം: സിപിഐ എം
vd.png

03

print edition കള്ളം പുറത്ത്‌;ചുവടുമാറ്റി മുഖ്യൻ
BESS sysytem

04

print edition കൺവെട്ടത്ത്‌
കോടികളുടെ നഷ്‌ടം
Adoor Prakash.jpg

05

print edition വിലകെട്ട്‌ യുഡിഎഫ്‌ കൺവീനർ
v d satheesan

06

print edition 6 മാസം തികഞ്ഞില്ല അടി രൂക്ഷം
deshabhimani section

Recommended

Deshabhimani
Home