ബാറിൽ യുവാവിന് മർദനം: 3പേർ റിമാൻഡിൽ

അഞ്ചൽ
ബാറിൽ യുവാവിനെ മർദിച്ച മൂന്നുപേരെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ ആലഞ്ചേരി പുളിഞ്ചിമുക്കിൽ വേങ്ങവിള രഞ്ജിത് (അമ്പാടി, 31), ആലഞ്ചേരി വിമല വിലാസത്തിൽ വിഷ്ണു (30), അഞ്ചൽ തഴമേൽ നീതുവിലാസത്തിൽ നിതിൻ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചൽ ആർഒ ജങ്‌ഷന് സമീപം പ്രവർത്തിക്കുന്ന ബാറിലാണ് പുളിഞ്ചിമുക്ക് സ്വദേശി ബിബിന് മർദനമേറ്റത്. പ്രതികൾ നിരന്തരം പ്രശ്നക്കാരാണെന്ന് പൊലീസ് പറഞ്ഞു. ബിബിൻ ചികിത്സയിലാണ്. പ്രതികളെ റിമാൻഡ് ചെയ്തു.









0 comments